ഈരാറ്റുപേട്ട : 2014 ൽ പാർലമെൻ്റ് ഇലക്ഷനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പോലീസിനെ ആക്രമിച്ചന്ന എടുത്ത കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, കെ, എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ തുടങ്ങിയവ18 ഓളം പേരെയാണ് ഈ രാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വറുതെ വിട്ട് ഉത്തരാവായി.
പോലീസ് ഇവരെ ക്രൂരമായി ലാത്തി ചാർജ് നടത്തി ഗുരുതരമായ പരുക്കേറ്റിരുന്നു. പോലീസിനെതിരെ നിയമനടപടികളുമായി പോയിഎങ്കിലും പോലീസ് വാഹനം ആക്രമിച്ചു, കൃത്യനിർവഹണം തടസപെടുത്തി തുടങ്ങിയ വകുപ്പ്കൾ പ്രകാരം കേസെടുത്തു.
കഴിഞ്ഞ പത്ത് വർഷക്കാലമായി നടന്ന നിയമയുദ്ധത്തിൽ 18 പേരും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പ്രതികൾക്കു വേണ്ടി അഡ്വ. സിറിൾ മലമാക്കൽ, അഡ്വ. ജെയിംസ് വലിയ വീട്ടിൽ എന്നിവർ ഹാജരായി.