വാകക്കാട് : വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ ഫലപ്രദമാണ് എന്ന് അധ്യാപക വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല റ്റൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനില ഉദ്ഘാടനം ചെയ്തു. ബി. എഡ് കോഴ്സ് കോഡിനേറ്ററും കൊമേഴ്സ് വിഭാഗം തലവനുമായ അസി. പ്രൊഫ. പ്രമോദ് തോമസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തിയ ക്ലാസുകൾക്ക് വാകക്കാട് സെൻ്റ് Read More…
Author: editor
കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിച്ചു
തീക്കോയി: നിർദിഷ്ട ഇഎസ്എയി ൽനിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജാഗതാദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് യൂണിറ്റുകളിൽ യോഗങ്ങൾ, ധർണകൾ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ, പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ജാഗ്രതാ ദിനാചരണത്തിന്റെ ഗ്ലോബൽ തല ഉദ്ഘാടനം തീക്കോയിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയിൽ, ഫൊറോന Read More…
ഈരാറ്റുപേട്ടയിൽ പൂ കൃഷി വിളവെടുപ്പ് നടത്തി
ഈരാറ്റുപേട്ട: നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ, ഡിവിഷൻ കൗൺസിലർ നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദവും അറബികടൽ കേരള തീരത്തെ ന്യുന മർദ്ദ പാത്തിയുമാണ് സംസ്ഥാനത്ത് Read More…
ളാലം സെന്റ് മേരീസ് പള്ളിയുടെ പുതുതായി നിർമ്മിക്കുന്ന കൊമേർഷ്യൽ ബിൽഡിങ്ങിന് തറക്കല്ലിട്ടു
പാലാ: പാലാ ളാലം പഴയ പള്ളിയുടെ പുതുതായി നിർമ്മിക്കുന്ന കൊമേർഷ്യൽ ബിൽഡിങ്ങിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറാങ്ങാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ ഇന്ന് സെപ്റ്റംബർ 8 ഞായർ പരിശുദ്ധ കന്യകാമറിയത്തിന് ജനന തിരുനാൾ ദിവസം രാവിലെ 8.30 ന് ശിലാസ്ഥാപനം നടത്തി. പാരിഷ് കൗൺസിൽ അംഗങ്ങളും, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും, കൈക്കാരന്മാർ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് , മറ്റ് ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വികാരി ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, സഹ വികാരിമാരായ ഫാ. Read More…
ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി 10 -ാം തീയതി പാലായിൽ
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി ചൊവ്വാഴ്ച (10/09/2024) രാവിലെ 10ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ സ്നേഹക്കൂട്, സിജിത അനിൽ, ഐബി ജോസ്, ബിന്ദു Read More…
കുളത്തുങ്കൽ തങ്കമ്മ നിര്യാതയായി
കെഴുവൻകുളം: കുളത്തുങ്കൽ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ മകൾ: വിജയമ്മ മരുമകൻ: ബാലൻ.
തെക്കേൽ ജോണി തോമസ് നിര്യാതനായി
കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
ചള്ളവയലിൽ മറിയക്കുട്ടി മാത്യു നിര്യാതയായി
അരുവിത്തുറ: ചള്ളവയലിൽ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. മൃതദേഹം 09-09-2024 തിങ്കളാഴ്ച രാവിലെ 9.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-09-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളേജ്
പാലാ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്. UGC/NET പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. 2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി ‘ഗൗദിയം പ്ലാറ്റിനം’ കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ എഡിറ്റോറിയല്‍ Read More…











