പാലാ: തുടർച്ചയായി ഉണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം മാണി സ്മാരക സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി. 2017-ൽ സംസ്ഥാന കായിക മേളയേടുകൂടിയാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രൗഡി പാലായ്ക്ക് സ്റ്റേഡിയത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്, ഫ്ലഡ് ലൈറ്റും, സ്ഥിരം ഗ്യാലറിയും സ്റ്റേഡിയത്തിന് അത്യാവശ്യമാണ്. മദ്ധ്യകേരളത്തിൽ കൂടുതൽ കായിക താരങ്ങൾ പരിശീലനം തേടുന്നതും നിരവധി കായിക മത്സരങ്ങൾ നടക്കുന്നതുമായ Read More…
Author: editor
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ ഉദ്ഘാടനം നടത്തി
പാലാ: കാൻസർ രോഗികൾക്കും രോഗമുക്തി നേടിയവർക്കും അതിജീവനത്തിന്റെ പുതിയ പാത തുറക്കാൻ ഉപകരിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പെന്നു ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക കാൻസർ ദിനാചരണം ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും നിർവ്വഹിക്കുകയായിരുന്നു ഗവ.ചീഫ് വിപ്. എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ Read More…
പാലാ വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു Video
പാലാ: വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലാ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പാലാ പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പാലത്തിന് മുകളില്‍ നിന്നും ലഭിച്ച ബാഗിനുള്ളില്‍ തങ്കച്ചന്‍ പുള്ളിക്കാനം എന്ന് രേഖപ്പെടുത്തിയ ആശുപത്രി ചീട്ട് ലഭിച്ചു.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം : ഐസൊലേഷൻ വാർഡ് ഉൽഘാടനം 6 ന്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 6 ആo തിയതി 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കോവിഡ് ഉൾപ്പെടയുള്ള പകർച്ച വ്യാധികൾ, ദുരന്തങ്ങൾ എന്നിവ നേരിടുന്നതിനും, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സംസ്ഥാന Read More…
കരുണയുടെ വെളിച്ചം സമൂഹത്തിൽ പ്രകാശിപ്പിക്കണം: മാർ ജോസഫ് കൊല്ലംപറമ്പിൽ
പാലാ: കരുണ അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഷംഷാബാദ് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സഹായവും അർഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കുന്നതിലൂടെ കരുണയുടെ വെളിച്ചമാണ് സമൂഹത്തിൽ പ്രകാശിപ്പിക്കുന്നതെന്നും മാർ കൊല്ലംപറമ്പിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി Read More…
ഡി.സി.എൽ സംസ്ഥാന ടാലൻറ് ഫെസ്റ്റ് : തൊടുപുഴ പ്രവിശ്യയ്ക്ക് ഓവറോൾ കിരീടം
വിമല പബ്ലിക് സ്കൂളിൽ നടന്ന ഡി.സി.എൽ സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 685 പോയിൻറ്റോടെ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിൽ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം കരസ്ഥമാക്കി . 503 പോയിൻറ്റുള്ള തൃശൂർ പ്രവിശ്യ മൂന്ന് വിഭാഗങ്ങളിലും ഫസ്റ്റ് റണ്ണർ അപ്പ് നേടി. എൽ.പി.യിലും എച്ച്.എസിലും എറണാകുളം പ്രവിശ്യയും, യു.പി.യിൽ കോട്ടയം പ്രവിശ്യയുമാണ് സെക്കൻറ് അപ്പ്. തൊടുപുഴ പ്രവിശ്യയ്ക്ക് 18 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 21 മൂന്നാം സ്ഥാനങ്ങളും ലഭിച്ചു. തൃശൂർ 11 Read More…
പാലാ സെന്റ് തോമസ് കോളേജിൽ ലോക തണ്ണീർത്തട ദിനചാരണം നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ സെന്റ് തോമസ് കോളേജ് ഭൂമിത്രസേനയും, എൻ എസ് എസ് യൂണിറ്റും സംയുക്തമായി ലോക തണ്ണീർത്തട ദിനാചരണവും ദേശീയ ശുചിത്വ ദിനാചരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണും, ലയൺസ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം നടത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണമായി ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കല്ലേകുളത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു . ഗ്രാമപഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ ടാങ്കുകളും ബൂസ്റ്റിംഗ് പമ്പ് ഹൌസുകളും പമ്പിങ് ലൈനുകളുടെയും നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. 82 കോടി രൂപയുടെ നിർമ്മാണ കരാർ ഹൈദരാബാദിലെ ഗ്രോമ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. Read More…
നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം.
കർഷക ബഡ്ജറ്റ് അവതരിപ്പിക്കണം: നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (NFRPS)
കോട്ടയം : റബ്ബർ കർഷകർക്ക് നിരാശയുണ്ടാക്കിയ ബഡ്ജ്റ്റ് ആണ് നിർമ്മല സീതാരാമൻ അവതർപ്പിച്ചത്. റബ്ബർ കർഷകർക്കെന്നല്ല ഇന്ത്യയിലെ കർഷക സമൂഹത്തെ പാടെ മറന്ന ഒരു ബഡ്ജറ്റ്റവതരണമായി ഇതെന്ന് എൻ എഫ് ആർ പി സ് കുറ്റപ്പെടുത്തി. കഴിഞ്ഞകാല നേട്ടങ്ങൾ വിവരിക്കാൻ ഒരു ബഡ്ജറ്റ് അവതരണം ആവശ്യമില്ല. ആകയാൽ ഭാരതത്തിലെ കർഷക സമൂഹത്തെ മുഴുവൻ മുന്നിൽ കണ്ടുള്ള ഒരു കർഷക ബഡ്ജറ്റ് അവതർപ്പിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. റബ്ബറിന് ന്യായവില ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടാകണം.2022 ൽ കർഷകരുടെ Read More…











