പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്‌സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്‌സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
Author: editor
കെ.എൻ.എം. കോട്ടയം ജില്ലാ കൺവൻഷൻ ; ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: കെ.എൻ.എം കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവൻഷൻ 27 ന് വെളളിയാഴ്ച്ച വൈകുന്നേരം 4 ന് ഈരാറ്റുപേട്ട മസ്ജിദുസ്സലാം ഓഡിറ്റോറ്റയത്തിൽ നടക്കും. കെ.എൻ.എം ,ഐ.എസ്.എം സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാഴയിൽ സിന്ധു ഷാജി നിര്യാതയായി
പൂഞ്ഞാർ: കൈപ്പള്ളി അങ്കണവാടി അധ്യാപിക കുന്നോന്നി വാഴയിൽ സിന്ധു ഷാജി (47) അന്തരിച്ചു. പുഞ്ഞാർ തെക്കേക്കര മുൻ പഞ്ചായത്ത് അംഗം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മുൻ അംഗവുമായിരുന്നു. പരേത തോപ്രാംകുടി തേവറുകുന്നേൽ കുടുംബാംഗം. ഭർത്താവ് ഷാജി. മക്കൾ: നീതു, ഗീതു, മിഥുൻ. മരുമകൻ: രാഹുൽ മടത്തിയാനിപാടത്ത് എറണാകുളം. മൃതദേഹം നാളെ (ബുധനാഴ്ച) 8.30 മുതൽ 9 വരെ പൂഞ്ഞാർ ടൗണിൽ പൊതുദർശനത്തിന് വക്കും. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും
പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും ഇന്ന് രാവിലെ 10മുതൽ പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് Read More…
അരുവിത്തുറ കോളേജിൽ ഗണിത ശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കരിയർ ഓറിയൻ്റെഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്സ് കോളേജ് സ്റ്റാറ്റിറ്റിക്സ്സ് വിഭാഗം മേധാവി ഡോ നൈജു എം തോമസ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ഗണിത ശാസ്ത്ര വിഭാഗം മേധാവി എലിസബത്ത് അഗസ്റ്റ്യൻ, അസോസിയേഷൻ ഭാരവാഹികളായ നിസ്റിൻ ഫാത്തിമ, അനുശ്രീ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും; നിർദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി Read More…
വടകരയിൽ ജെയ്സൺ ജോസഫ് നിര്യാതനായി
കൈപ്പള്ളി: വടകരയിൽ ജെയ്സൺ ജോസഫ് (47) (വടകരയിൽ ബേക്കറി പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ 3 ന് കൈപ്പള്ളി സെൻ്റ് ആൻ്റെണീസ് പള്ളിയിൽ. ഭാര്യ: ലിഷ അലക്സ് പത്തനംതിട്ട കല്ലുമുറിയിൽ കുടുംബാംഗം മക്കൾ: ജെൻവിൻ ജെയിംസ്, ജൂവാനിയ ജെയിംസ് (രണ്ട് പേരും മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ).
കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍
ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു. വിങ്ങുന്ന വേദനയുമായി ഹാറുന്റെ Read More…
ലോക ആംഗ്യ ഭാഷാ ദിനത്തിൽ ഫാ. ബിജു മൂലക്കരയെ ആദരിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഫിൽക്കോസും ചേർന്ന് ലോക ആംഗ്യ ഭാഷാ ദിന ആചരണം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 2017 മുതൽ കേൾവി സംസാര വെല്ലുവിളികൾ നേരിടുന്നവർക്കായി കോട്ടയം അയ്മനത്ത് നവധ്വനി എന്ന പ്രസ്ഥാനം നടത്തിവരുന്ന ആംഗ്യ ഭാഷാ വിദഗ്ദൻ ആയ ഫാ. ബിജു മൂലക്കരയെ ചടങ്ങിൽ ആദരിച്ചു. പി ടി സജു ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ. വി ബി ബിനു, ഫിൽക്കോസ് Read More…
നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…











