Main News

നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു Read More…

ramapuram

ധാരണാപത്രം ഒപ്പുവച്ചു

രാമപുരം :മാർ അഗസ്തീനോസ് കോളേജും മുംബൈ ആസ്ഥാനമായിപ്രവർത്തിക്കുന്ന അർത്ഥ നിർമ്മിതി ഫൗണ്ടേഷനും ചേർന്ന് ആരംഭിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള സൗജന്യ സാമ്പത്തിക സാക്ഷരത പരിശീലന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്ബ്, അർത്ഥനിർമ്മിതി ഫൗണ്ടേഷൻ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന് ധാരണാപത്രം കൈമാറി. അർത്ഥനിർമ്മിതി റീജിയണൽ മേധാവി ശ്രീ. അലക്സ് കുര്യൻ , കൊമേഴ്സ് വിഭാഗം മേധാവി ശ്രീ. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

pala

മലങ്കര കുടിവെള്ള പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന സംസ്ഥാനത്തെഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും ‘കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി Read More…

pala

ദേശീയ രക്തദാന ദിനം ;ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു

മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് Read More…

teekoy

വയോജനദിനമാചരിച്ചു

തീക്കോയി : ലോക വയോജനദിനത്തോടുനുബന്ധിച്ചു തീക്കോയി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന പൗരൻമാരായ ഏലിക്കുട്ടി കുര്യൻ (107) പാലമറ്റത്തിൽ, മറിയക്കുട്ടി മൈക്കിൾ ((101) മേക്കാട്ട് എന്നിവരെ വീടുകളിൽ എത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഹരി മണ്ണുമഠം, ജോയി പൊട്ടാനാനി,ജോസഫ് മൈക്കിൾ മേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

obituary

ചെറുവള്ളിൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ബാബു ജോസഫ് (USA), വിൽസൺ ജോസഫ് (ഓസ്‌ട്രേലിയ), ജോർജ് ജോസഫ്, ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ, കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ, ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ. മരുമക്കൾ Read More…

pala

സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ.സി.ഇ.എഫിൻ്റെ കോട്ടയം ജില്ലാ സമ്മേളനം നാളെ പാലായിൽ

പാലാ: സഹകരണ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ.സി.ഇ.എഫിൻ്റെ 36ാം കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 2 (ബുധനാഴ്ച) പാലായിൽ നടക്കും. നാളെ രാവിലെ 9.30 ന് പാലാ മഹറാണി തീയേറ്റർ ജംഗ്ഷനിൽ നിന്ന് സഹകരണ നീ വനക്കാരുടെ ശക്തി വിളിച്ചോതുന്ന പ്രൗഡഗംഭീര മായ പ്രകടനം സമ്മേളന നഗരിയായ ഉമ്മൻ ചാണ്ടി നഗർ (കിടതടിയൂർ ബാങ്ക് ഓഡിറ്റോയിയത്തിൽ എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കുന്നു. പ്രസ്തുത സമ്മേള നത്തിൽ രാജു മാത്യു അദ്ധ്യക്ഷത Read More…

pala

പാലാ റിവർവ്യൂ ആകാശ പാതയിലെ തർക്കഭൂമി ഏറ്റെടുക്കുവാൻ ഉത്തരവായി: ജോസ്.കെ.മാണി എം.പി

പാലാ: റിവർവ്യൂ ആകാശപാതയിൽ നിർമ്മാണത്തിന് അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള നടപടികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. നിർമ്മാണ പ്രവർത്തനം പുരോഗമിക്കവെ മുനിസിപ്പൽ പാർക്കിനു സമീപമുള്ള ഭാഗത്ത് പദ്ധതിക്കായുള്ളഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നും വിട്ടു പോയ ഭാഗമാണ് ഏറ്റെടുക്കുക. ഇവിടെ സ്ഥിതി ചെയ്യുന്ന 2.47 സെൻ്റ് സ്ഥലമാണ് പദ്ധതി പൂർത്തീകരണത്തിനായി ഏറ്റെടുക്കുക. സമൂഹിക പ്രത്യാഘാത പഠന (എസ്.ഐ.എ) അന്തിമ റിപ്പോർട്ട് പ്രകാരം ജില്ലാ വിദഗ്ദ സമിതി പരിശേധിച്ച് ശുപാർശ നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കൽ Read More…

kottayam

കോട്ടയം ജില്ലാ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ

കോട്ടയം : കോട്ടയം ജില്ലാ പ്രവാസി ക്ഷേമ സഹകരണ സംഘ പ്രസിഡന്റ് ആയി ഐസക് പ്ലാപ്പള്ളിയെ വീണ്ടും തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്സ് എം സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗവും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റുമാണ്. വൈസ് പ്രസിഡന്റായി ഇട്ടി ചെറിയനെയും ബോർഡ്‌ മെമ്പർമാരായി മുഹമ്മദ്‌ കലാം, പി ലോഹിദാസൻ എൻ. ജെ ജോൺ, മധു എം എൻ, എബ്രഹാം പുന്നൂസ്, കിരൺ പി ജോസ്, മാത്യു ജോസഫ്, അജിത റ്റി എച്ച്, അക്കാമ്മ Read More…

obituary

കാരിവേലിൽ ഏലിയാമ്മ തോമസ് നിര്യാതയായി

അരുവിത്തുറ: കാരിവേലിൽ കെ ഒ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (റിട്ട. അദ്ധ്യാപിക, സെൻ്റ് ജറോംസ് യു.പി.സ്ക്കൂൾ, വെള്ളയാംകുടി, കട്ടപ്പന) (81)നിര്യാതയായി.പരേത പാമ്പാടി ആലാംപള്ളി കുടുംബാംഗം ആണ്. മക്കൾ: മിനി കെ. തോമസ് (റിട്ട. അദ്ധ്യാപിക, ഫാത്തിമ എൽ.പി.എസ്, കാരക്കുന്നം), സജി കെ. തോമസ് (ഡപ്യൂട്ടി ചീഫ് മാനേജർ- സർക്കുലേഷൻ, മാതൃഭൂമി, കോട്ടയം), അജി കെ. തോമസ് (സെക്രട്ടറി, കട്ടപ്പന മുനിസിപ്പാലിറ്റി), അനി കെ തോമസ് ( ജൂണിയർ സൂപ്രണ്ട്, സബ് ട്രഷറി, അയർക്കുന്നം). മരുമക്കൾ: എൻ.ഐ. Read More…