pala

എല്ലാവരുടേയും പരാതികളിൽ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

പാലാ: എല്ലാവരുടേയും പരാതികളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത് പാലാ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദാലത്തുകളിൽ പരാതികൾ കുറഞ്ഞുവരുന്നത് പരാതികളിൽ പരിഹാരം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോട്ടയം, വൈക്കം താലൂക്ക് അദാലത്തുകളിൽ നിരവധി പേരുടെ Read More…

poonjar

സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്ത് കുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു

പൂഞ്ഞാർ:കൃഷി വകുപ്പിൻ്റെ സഹകരത്തോടെ ആരംഭിച്ച സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്തുകുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഭൂമിക രൂപം കൊടുത്തിട്ടുള്ള വനിതാ, കർഷക നേറ്റീവ് കളക്ടീവ് ഗ്രൂപ്പുകളുടെയും നേറ്റീവ് കളക്ടീവ് അംഗങ്ങളായ വ്യക്തിഗത കർഷകരുടെയും ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രമായി പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിലാണ് ഭൂമികയുടെ മൂന്നാമത് നേറ്റീവ് വിൻഡോ പ്രവർത്തിക്കുന്നത്. വിവിധ ഗ്രൂപ്പുകളുടെ അറുപതോളം ഉൽപ്പന്നങ്ങളും കൂടാതെ Read More…

general

വിദേശത്തു നിന്നും ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്ക് വർദ്ധനവ് പിൻവലിക്കണം

ഏറ്റുമാനൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ. ക്രിസ്മസ് ന്യൂഇയർ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർക്ക് വിമാന നിരക്ക് കൂടുന്നതിനാൽ യാത്ര വേണ്ടന്ന് വെക്കുന്ന സ്ഥിതിയിലായിരിക്കുകയാണെന്ന് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ മേഖലാ കൺവെൻഷനും ഏറ്റുമാനൂരിൽ 101 ജംഗ്ഷനിൽ (പെട്രോൾ പമ്പിന്റെ എതിർവശം) പുതിയ ഓഫീസിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു Read More…

obituary

കാട്ടടിയിൽ അച്ചാമ്മ ജോസഫ് (അന്നക്കുട്ടി) നിര്യാതയായി

കാഞ്ഞിരപ്പള്ളി:കാട്ടടിയിൽ പരേതനായ ജോസഫിൻ്റ (അപ്പി) ഭാര്യ അച്ചാമ്മ ജോസഫ് (അന്നക്കുട്ടി- 76) നിര്യാതയായി. പരേത തെക്കെമല വേലനാത്ത് കുംടുംബാംഗമാണ്. മൃത സംസ്കാര ശൂശ്രൂഷകൾ നാളെ (13/12/2024) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജാൻസി, ജോൺസൺ (ജോമോൻ) ജിൻസി. മരുമകൻ: രഞ്ചൻ. കൊച്ചു മക്കൾ: ജോസ്ന, അഡോൺ.

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ഇന്ന് PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ അവറുകളുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി., ക്ഷേമകാര്യ Read More…

kuravilangad

ദേവമാതാ കോളേജിൽ പൂർവ വിദ്യാർത്ഥി സമ്മേളനം

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 14-12- 24 (ശനിയാഴ്ച) രാവിലെ 9.30ന് ആരംഭിക്കും. മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉത്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിക്കും. മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡുകൾ സമ്മാനിക്കും. സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരാണ് പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡിന് Read More…

Accident

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദ​ർ കെയർ ഹോസ്പിറ്റലിലുമാണ്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ Read More…

Blog

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

പൂഞ്ഞാർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക,പ്രതിദിന കൂലി 600 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക,തൊഴിൽ സമയം Read More…

general

സ്വാഗത സംഘ രൂപീകരണ യോഗം നടത്തി

മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വി എച്ച് എസ് ഇ യുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 21 മുതൽ നടത്തുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ: എൽ പി സ്കൂളിൽ നടത്താൻ തീരുമാനിച്ചു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി. ജെ സതീഷ് ഉദ്ഘാടനം ചെയ്തു. എൽ പി സ്കൂൾ പ്രസിഡൻ്റ് സജിമോൻ പി ജെ, എം Read More…

aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി Read More…