പാലായിൽ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന് 3356 വോട്ടിന്റെ ലീഡ്. നിലവിൽ മൂന്നാം സ്ഥാനത്താണ് അഡ്വ. ഷോൺ ജോർജ്. പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 129 വോട്ടിന്റെ ലീഡ്. തൊട്ടുപിന്നിലായി അഡ്വ. സെബാസ്റ്റ്യൻ എം ജെ. നിലവിൽ മൂന്നാം സ്ഥാനത്താണ് പി സി ജോർജ്.
Author: editor
കോട്ടയം ജില്ലയിൽ യു ഡി എഫ് മുന്നേറ്റം
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. കോട്ടയം ജില്ലയിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ഏറ്റുമാനൂർ നാട്ടകം സുരേഷും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കളും കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബിയും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുന്നു. നിലവിൽ കോട്ടയം ജില്ലയിലെ രണ്ടിടത്തുമാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. വൈക്കത്ത് Read More…
പാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി
പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 245 വോട്ടിന്റെ ലീഡ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജും പിന്നിലാണ് നിലവില്‍. ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. കടുത്തുരുത്തിയിൽ മൂവായിരത്തിലധികം വോട്ടിന്റെ ലീഡുമായി മോൻസ് ജോസഫ് മുന്നേറുന്നു. ഏറ്റുമാനൂർ മന്ത്രി Read More…
പൂഞ്ഞാറില്‍ മാറിമറിഞ്ഞ് ലീഡ് നില
പൂഞ്ഞാര്‍: ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. ആദ്യ അരമണിക്കൂറില്‍ ലീഡ് എടുത്ത സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വെല്ലുവിളി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ ലീഡ് നേടിയെങ്കിലും വീണ്ടും ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
ആദ്യ മണിക്കൂറിലെ ട്രെന്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടത്തില്‍; പാലായില്‍ മാണി സി കാപ്പന് ലീഡ്, പൂഞ്ഞാറില്‍ കുളത്തുങ്കലിന് ലീഡ്
പാലാ: ആദ്യ മണിക്കൂറിലെ ട്രെന്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യ പോരാട്ടത്തില്‍. നിലവില്‍ യുഡിഎഫ് – 70, എല്‍ഡിഎഫ് -66, ബിജെപി -4 എന്നിങ്ങനെയാണ് ലീഡ് നില. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന പാലായില്‍ നിലവിലെ എംഎല്‍എ മാണി സി കാപ്പന് ലീഡ് ചെയ്യുന്നു. പൂഞ്ഞാറില്‍ നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ലീഡ് ചെയ്യുകയാണ്. കടുത്തുരുത്തിയിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫും ലീഡ് ചെയ്യുന്നു.
ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി
കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും Read More…
സ്ത്രീശാക്തീകരണം വായ്മൊഴിയായി മാത്രം കാണുന്ന ഇൻഡ്യാ മുന്നണി യഥാർത്ഥ സ്ത്രീ ശക്തി തിരിച്ചറിയുന്നില്ല: മിനർവ മോഹൻ
പൊൻകുന്നം : പാർലമെൻ്റിൽ കേന്ദ്രഗവൺമെൻ്റിനെ എതിർത്ത് ഇൻഡി മുന്നണി ഭാരതത്തിലെ സ്ത്രീകളെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്. നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാധിനിത്യം നൽകുക എന്ന ഉദ്ദേശത്തിൽ 2023ൽ നരേന്ദ്രമോദി സർക്കാർ നിയമം പാസാക്കുകയുണ്ടായി. എന്നാൽ അതിനുള്ള തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ജനസംഖ്യ അനുപാതമനുസരിച്ചുള്ള സീറ്റ് വർദ്ധനയിൽ ഉണ്ടാകാൻ സാധ്യതയുള്ള, പക്ഷപാതം ഇല്ലായ്‌മ ചെയ്യുവാനും കൊണ്ടുവന്ന 131 ആം ഭേദഗതി തള്ളി പോയിരിക്കുകയാണ്. ഇത് സ്ത്രീ സമൂഹത്തിന് നേരെയുള്ള അനീതി മാത്രമല്ല ഭാരതത്തിന് Read More…
ഒരുക്കങ്ങൾ പൂർണ്ണം; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
കോട്ടയം :ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ Read More…
നീലൂർ സ്വദേശിക്ക് പാമ്പ് കടിയേറ്റു
പാലാ: വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.
കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു (30) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.











