എരുമേലി: സമഗ്ര വികസനം എരുമേലിയിൽ ഉറപ്പാക്കുന്ന പദ്ധതികൾ തയാറാക്കി എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്ന് പൂഞ്ഞാറിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കും: സെബാസ്റ്റ്യൻ എം.ജെ. വിജയത്തിന് നന്ദി അറിയിച്ച് നടത്തിയ പര്യടന പരിപാടിയുടെ ഭാഗമായി എരുമേലിയിൽ എത്തിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനം സുഗമമായ നിലയിൽ നടത്താൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെ തന്നെ ഒരുക്കങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു Read More…
Author: editor
കാഞ്ഞിരത്തുംമൂട്ടിൽ ജോൺ ചെറിയാൻ നിര്യാതനായി
മുണ്ടക്കയം: പറത്താനം കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ ചെറിയാന്റ പുത്രൻ ജോൺ ചെറിയാൻ (50) (തോമാച്ചൻ ഓട്ടോ) നിര്യാതനായി. സംസ്കാരശുശ്രൂഷ ഇന്നു (05-05-2026 ചൊവ്വ) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ചു പറത്താനം വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിജി,മകൽ: ഡിവൈൻ ജോൺ.
ഇന്ന് ലോക ആസ്ത്മദിനം ; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം :ഡോ.രാജ്കൃഷ്ണൻ.എസ്
പാലാ : പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. ആസ്തമ സംശയിക്കുന്നവർ പ്രാരംഭ Read More…
നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു
നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ Read More…
പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു
നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല,പിണറായി വിജയന്‍ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
കോട്ടയത്ത് കോട്ടകെട്ടി യു ഡി എഫ്
കോട്ടയം : കോട്ടയം ജില്ലയിൽ മുഴുവൻ സീറ്റിലും യു ഡി എഫ് വിജയിച്ചു. പാലാ – UDF മാണി സി. കാപ്പൻ (INDP) – 50,799 (ഭൂരിപക്ഷം: 2,991), കടുത്തുരുത്തി – UDF – മോൻസ് ജോസഫ് 70,353 (ഭൂരിപക്ഷം: 31,300), വൈക്കം – UDF- കെ. ബിനിമോൻ (INC)- 52,944 (ഭൂരിപക്ഷം: 1,360), ഏറ്റുമാനൂർ – UDF -നാട്ടകം സുരേഷ് (INC)- -64,077 (ഭൂരിപക്ഷം: 19,752), കോട്ടയം -UDF – തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) 68,893 Read More…
സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയും, ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഫൊറോനാ ചർച്ച് വികാരി വെരി.റവ ഫാ. ജോസ് Read More…
പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ എം ജെ വിജയിച്ചു
പൂഞ്ഞാർ : നിലവിലെ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരാജയപ്പെടുത്തി അഡ്വ. സെബാസ്റ്റ്യൻ എം ജെ 6693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി സി ജോർജ് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിയ ലീഡ് ഉയർത്തിയെങ്കിലും 6 ആം റൗണ്ട് പൂർത്തിയായപ്പോൾ മുതൽ അഡ്വ. സെബാസ്റ്റ്യൻ എം ജെ ലീഡ് ഉയർത്തി.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വിജയിച്ചു
കടുത്തുരുത്തി : കടുത്തുരുത്തിയിൽ 70353 വോട്ടുനേടി (31300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ) മോൻസ് ജോസഫ് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള കേരളം കോൺഗ്രസ് എം സ്ഥാനാർഥി നിർമല ജിമ്മിക്ക് 39053 വോട്ട് മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേലിന് 12228 വോട്ടാണ് ലഭിച്ചത്.
‘തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന് തോന്നുന്നു’; ജോസ് കെ മാണി
പാലാ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള Read More…











