ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ 19 -ലക്ഷം രൂപ മുടക്കി നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റയും 15 ലക്ഷം രൂപ മുടക്കി നിർമിച്ച ജലസേചന പദ്ധതിയുടെയും ഉത്ഘാടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറസുബൈർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ അബ്ദുൽ ലത്തീഫ്, നാസ്സർ വെളളൂപ്പറമ്പിൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, ഐ.സി.ഡി. എസ്.സൂപ്പർ വൈസർ ആര്യ, സുബൈർ വെള്ളാപ്പള്ളി, Read More…
Author: editor
കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ചരിത്ര വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും, A ഗ്രേഡ് നേടിയാണ് സെന്റ്. മേരീസിന്റെ കലാപ്രതിഭകൾ മിന്നും പ്രകടനം കാഴ്ചവച്ചത്. വിജയികളായ കുട്ടികളും അധ്യാപകരും ചേർന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. വിജയികളായ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും പ്രോത്സാഹനം നല്കിയ മാതാപിതാക്കളേയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ Read More…
മൽസ്യക്കടയിലെ ദുർഗന്ധം : അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോട്ടയം: കഞ്ഞിക്കുഴിയിലെ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മത്സ്യക്കടയിലെ ദുർഗന്ധം കാരണം നാട്ടുകാർ ബുദ്ധിമുട്ടുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർക്കും നഗരസഭ സെക്രട്ടറിക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി. റെസ്റ്റ് ഹൗസിൽ അടുത്തമാസം സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോഡിനും ആരോ വകുപ്പിനും പരാതി നൽകിയി ട്ടും നടപടിയെടുക്കുന്നില്ലെന്ന് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനം Read More…
ഭാരതദാസ് അനുസ്‌മരണവും ശ്രദ്ധാഞ്ജലിയും
പാലാ: ബി.ജെ.പി യുടെ ആദ്യ കാല നിയോജക മണ്ഡലം പ്രസിഡൻ്റും, മീനച്ചിൽ നദീതട ഹിന്ദു മഹാ സംഗമം സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന അന്തരിച്ച ശ്രീ ഭാരതദാസ് ( രാജൻ ചേട്ടൻ) അവറുകളുടെ അനുസ്മരണ യോഗം ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 22.11.24) വൈകിട്ട് 5 മണിയ്ക്ക് കുരിശു പള്ളി കവലയിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നു. മുതിർന്ന നേതാവ് ശ്രീ. ഏറ്റുമാനൂർ രാധാകൃഷണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. Read More…
സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
എരുമേലി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും, ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി നിർവഹിച്ചു. കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി Read More…
ഈരാറ്റുപേട്ട ഉപജില്ല അറബിക്ക് കലോത്സവത്തിൽ ഗവ.മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ടയ്ക്ക് ഓവറോൾ
ഈരാറ്റുപേട്ട: ഉപജില്ല കലോത്സവത്തിൽ ഗവ. മുസലിം എൽ പി സ്കൂളിന് ഓവറോൾ സെക്കൻ്റും അറബിക്ക് കലോത്സവത്തിൽ ഓവറോളും കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കി അറബി കലോത്സവത്തിൽ ഓവറോളും. ജനറൽ വിഭാഗത്തിൽ സെക്കൻ്റ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ സെക്കൻ്റും Read More…
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം കൊടിയിറങ്ങി
പൂഞ്ഞാർ: കഴിഞ്ഞ നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചമ്പ്യൻമാരായി. യു പി വിഭാഗത്തിൽ 80 പോയന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പോയിന്റ് നേടി ആണ് ചാമ്പ്യൻ ഷിപ്പ് നേടിയത്. യു Read More…
ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം 23-)o തീയതി ശനിയാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം Read More…
ബോധവൽക്കരണ സെമിനാർ നടത്തി
മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ ഡിഡിഇ ഡോ എ കെ അപ്പുക്കുട്ടനാണ് ക്ലാസ്സ് നയിച്ചത്. കുട്ടികളെ ഭിന്ന ശേഷി എങ്ങനെ വളരെ ചെറുപ്പത്തിലേ തിരിച്ചറിയാമെന്നും പൊതു സമൂഹത്തിലും വിദ്യാലയത്തിനുള്ളിലും എങ്ങനെയാണ് അവരെ ചേർത്തു നിർത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുതലമുറയെ വാർത്തെടുക്കുമ്പോൾ അമ്മമാരും അധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പി ടി എ പ്രസിഡൻ്റ് ശ്രീ കെ ടി Read More…
പാലായുടെ വികസനത്തിന് ബിഷപ്പ് വയലിലിന് നിർണ്ണായക പങ്ക്: പ്രൊഫ വി ജെ ജോസഫ്
പാലാ: പാലായുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് അന്തരിച്ച മാർ സെബാസ്റ്റ്യൻ വയലിൽ ആണെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. ബിഷപ്പ് വയലിലിൻ്റെ 38 മത് ചരമവാർഷികദിനത്തിൽ ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും സ്നേഹവിരുന്നും കരൂർ സ്നേഹാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അധ്യക്ഷത വഹിച്ചു സഭയുടെയും സമൂഹത്തിൻ്റെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി Read More…











