erumely

ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം 23-)o തീയതി ശനിയാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രതിനിധികൾ,അയ്യപ്പ സേവാ സംഘം , അയ്യപ്പ സേവാസമാജം, ജമാഅത്ത് കമ്മിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ ഓഫീസ് പ്രവർത്തിക്കും എന്നും, സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുമെന്നും , തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *