pala

പാലാ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാൾ. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്. നാളെ മുതൽ 6 വരെ ദിവസവും രാവിലെ Read More…

pala

പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും

പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ Read More…

erattupetta

ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : എമർജിങ് ടൂ പവർ ലീഡ് വൺ .എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സിയാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. അൻസിൽ പായിപ്പാട്, അഡ്വ സി.പി. അജ്മൽ, സി.എച്ച് ഹസീബ് ,സഫിർ കുരുവനാൽ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുൽലത്തീഫ് ഫാത്തിമ മാഹിൻ നസീറസുബൈർ, ഫാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

erattupetta

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു

ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന്‌ വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു നിയോജകമണ്ഡലത്തിൽ നിന്നും 15 ലക്ഷം രൂപയിൽ കുറയാത്ത 30 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 30 റോഡുകൾക്കായി ആകെ 7.10 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയിട്ടുള്ളത് . Read More…

general

വൈദികരും ബ്രദേഴ്‌സും ചേര്‍ന്നൊരുക്കിയ അടിപൊളി കരോള്‍ ഗാനം വൈറലാകുന്നു

ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. The STAR from Heaven എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്. നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ ഫാ. Read More…

pala

കെ.എം.മാണി അനുവദിച്ച രണ്ടു കോടി രൂപ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ ഗ്യാലറിയും ഉണ്ടാകുമായിരുന്നു: ജോസ്.കെ.മാണി

പാലാ: നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ പുനർനിർമ്മിച്ചതി തോടൊപ്പം ഗ്യാലറി നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നതായി ജോസ്.കെ.മാണി എം.പി പറഞ്ഞു.ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിർമ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുവദിച്ച ഫണ്ട് കെ.എം.മാണിയുടെ മരണശേഷം പിൻ വലിക്കപ്പെട്ടതാണ് ഗ്യാലറി സൗകര്യം നഷ്ടമാകുവാൻ കാരണമെന്നും ഇതുമൂലം കായിക പ്രേമികൾക്ക് മത്സരങ്ങൾ സൗകര്യപ്രദമായി ഇരുന്നു വീക്ഷിക്കുന്നതിനായുള്ള സൗകര്യമാണ് ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ടെക്നിക്കൽഹൈസ്കൂൾ കായികമേളയിൽ മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. 48 Read More…

bharananganam

മുൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഭരണങ്ങാനം: കേരളാ കോൺഗ്രസ് (എം) നേതാവും സഹകാരിയും മുൻ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. പാലാ അർബൻ ബാങ്ക് മുൻ ഭരണ സമിതി അംഗവും പ്രവിത്താനം വാർഡിൽ നിന്നുമുള്ള മുൻ പഞ്ചായത്ത് അംഗവുമായിരുന്നു സി.ടി.ജോസഫ്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ററ്യൻ, കേരള കോൺഗ്രസ് (എo) ചെയർമാൻ ജോസ്.കെ.മാണി എം.പി, എൽ.ഡി.എഫ് Read More…

general

ലില്ലി ലയൺ സ്പെഷ്യൽ സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

ഭിന്നശേഷിക്കാർക്കായി സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകി ആശ്വാസമേകുന്ന ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിന് പുതിയ കെട്ടിടം പുലിയൂരിൽ പതിനാലായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം ലില്ലി ബഡ്‌സ് സ്കൂൾ ചെയർമാൻ ഡോക്ടർ പി ജി ആർ പിള്ളയുടെ അധ്യക്ഷതയിൽ രക്ഷാധികാരി കൂടിയായ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ലയൺ ഡിസ്ട്രിക് 318B ഗവർണർ ആർ വെങ്കിടാചലം, വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ലയൺ മാനേജിങ് ട്രെസ്റ്റി ജി വേണുകുമാർ എന്നിവരും Read More…

pala

സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കെ മാണി

പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക നിഷ ജോസ് അഭിപ്രായപ്പെട്ടു. വൻകിട സ്രാവുകൾ വിഹരിക്കുന്ന കടലിൽ ചെറുമൽ സ്യങ്ങൾക്കും തൻ്റേതായ ഇടമുള്ളതുപോലെ വൻകിട കമ്പനികളുടെ ബ്രാൻ്റഡ് ഉൽപ്പന്നങ്ങളോട് കിടപിടിക്കുന്ന ഭക്ഷ്യോൽപ്പനങ്ങൾ നിർമ്മിക്കുന്ന സംരംഭകരാവാൻ സ്ത്രീകൾക്കാവണമെന്നും നിഷ ജോസ് കെ മാണി തുടർന്നു പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വനിതകൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് നിർമ്മാണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. പാലാ Read More…

kottayam

കോട്ടയത്തെ ആകാശപാത; വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രം​ഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ Read More…