erattupetta

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു

ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന്‌ വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു നിയോജകമണ്ഡലത്തിൽ നിന്നും 15 ലക്ഷം രൂപയിൽ കുറയാത്ത 30 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

30 റോഡുകൾക്കായി ആകെ 7.10 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയിട്ടുള്ളത് . താഴെപ്പറയുന്ന റോഡുകളാണ് അനുവദിക്കേണ്ട തുകകൾ ഉൾപ്പെടെ ഗവൺമെന്റിലേക്ക് നൽകിയിട്ടുള്ളത്. പാലപ്ര – വെളിച്ചിയാനി റോഡ്- 25 ലക്ഷം,

പുഞ്ചവയൽ-കടമാൻ തോട് -പശ്ചിമ-കൂപ്പ് റോഡ്- 15 ലക്ഷം ,പൂഞ്ചവയൽ അമ്പലം-കുളമാക്കൽ റോഡ്- 15 ലക്ഷം ,സ്‌കൂൾ ജംഗ്‌ഷൻ – ചെന്നാപ്പാറ മുകൾ റോഡ്-15 ലക്ഷം ,ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് – ചണ്ണപ്ലാവ് പി.ഡബ്ല്യു.ഡി റോഡ്- 35 ലക്ഷം,

പി.ആർ.ഡി.എസ് -ചിരട്ടപ്പറമ്പ് റോഡ്-20 ലക്ഷം,കോരുത്തോട് ജങ്ഷൻ -116 റോഡ്-15 ലക്ഷം,ഇടപ്പറമ്പ് കവല -മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്-15 ലക്ഷം,മാടപ്പാട് സ്റ്റേഡിയം-ആറ്റുകടവ് റോഡ് -25 ലക്ഷം, മുക്കൂട്ടുതറ -കെ.ഓ.റ്റി റോഡ്-20 ലക്ഷം,കടവനാൽക്കടവ് -ഹെൽത്ത് സെന്റർ പടി റോഡ്-30 ലക്ഷം,

ആലിൻചുവട് -ഇടയാറ്റുകാവ് റോഡ്-25 ലക്ഷം,ഏന്തയാർ-മുണ്ടപ്പള്ളി റോഡ് -36 ലക്ഷം, ഇളംകാട് -കൊടുങ്ങ-അടിവാരം റോഡ്-40 ലക്ഷം,ഗുരുമന്ദിരം -കുപ്പ് റോഡ്-27 ലക്ഷം,ആലുംതറ -ഈന്തുംപള്ളി -കൂട്ടിക്കൽ റോഡ്-40 ലക്ഷം,ദേവീക്ഷേത്രം -കരിമല റോഡ്-18 ലക്ഷം

നെല്ലിക്കച്ചാൽ-വെള്ളിയേപ്പള്ളിക്കണ്ടം റോഡ്-25 ലക്ഷം,തിടനാട്-കുന്നുംപുറം റോഡ്-20 ലക്ഷം, കൊണ്ടൂർ-തളികത്തോട് -അമ്പലം റോഡ്-20ലക്ഷം,മൈലാടി-അംബേദ്‌ക്കർ കോളനി-ചാണകക്കുളം റോഡ്-25 ലക്ഷം,

ചെമ്മലമറ്റം-കല്ലറങ്ങാട്-പൂവത്തോട് റോഡ്-20 ലക്ഷം, കണ്ണാനി-വെയിലുകാണാംപാറ റോഡ്-35 ലക്ഷം,ഇടുക്കി കവല -ഇട്ടൻകോളനി-കടുവാക്കുഴി റോഡ്-15 ലക്ഷം,മടുക്ക-ഇടിവെട്ടുംപാറ റോഡ് – 15 ലക്ഷം, ഒന്നാംമൈൽ -പാലമ്പ്ര – കാരികുളം റോഡ് -22 ലക്ഷം,ചിറ്റാറ്റിൻകര -മൂന്നാംതോട് (നസ്രത്ത് മഠം റോഡ് )- 25 ലക്ഷം,

തീക്കോയി-ചേരിമല പൂഞ്ഞാർ റോഡ് -25 ലക്ഷം,മന്നം-പെരുംകൂവ-പാതമ്പുഴ റോഡ് -25 ലക്ഷം,മൂലക്കയം-എയ്ഞ്ചൽവാലി റോഡ് -27 ലക്ഷം എന്നീ പ്രകാരമാണ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും സമർപ്പിച്ചിട്ടുള്ള റോഡുകൾ.

ഡിസംബർ പത്താം തീയതിക്കകം പ്രസ്തുത റോഡുകൾക്ക് ഭരണാനുമതി നൽകുമെന്നാണ് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *