കോട്ടയം: മുനമ്പത്തെ മുൻനിർത്തി വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജി പ്പുണ്ടെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി. വഖഫ് ബോർഡി ലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയേയും സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ബില്ലിനെ പൊതുവിൽ എതിർക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിർക്കു ന്നു. വഖഫ് Read More…
Author: editor
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ Read More…
ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.
സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. സംസ്ഥാനത്ത് ഒൻപത് Read More…
NMMS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ് പോൾസ് സ്കൂളിന് ഉജ്ജ്വല വിജയം
മൂന്നിലവ്: 2024 ഡിസംബർ മാസത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവൺമെൻ്റ് നടത്തിയ NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിലെ 5 വിദ്യാർത്ഥികൾ അർഹരായി. സ്കോളർഷിപ്പ് വിജയത്തിൽ കോട്ടയം ജില്ലയിൽ മുൻനിരയിൽ എത്താനും സ്കൂളിന് സാധിച്ചു. വിജയികളായ ഓരോ വിദ്യാർത്ഥിയ്ക്കും സ്കോളർഷിപ്പ് തുകയായി 48000 രൂപ വീതം ലഭിക്കും. മാസ്റ്റർ.അർജ്ജുൻ സിബി , മാസ്റ്റർ.വിഷ്ണു രാജീവ്, കുമാരി.അനു ജെയിംസ്, കുമാരി. ആഷ്ലി മേഴ്സി പ്രിൻസ്, കുമാരി. ആഷ്മി നെൽസൺ എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് Read More…
കളത്തൂക്കടവ് ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി
കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ്. ജോൺ മരിയവിയാനി ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ: ഫാ:തോമസ് ബ്രാഹ്മണവേലിൽ നിർവഹിക്കുകയും റവ :ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ; ഏപ്രിൽ 5 ന് പാലായിൽ
പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി, മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, പ്രത്യേകിച്ച് ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി (CMA), കമ്പനിസെക്രട്ടറി (CS) എന്നീ കോഴ്‌സുകളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളും കരിയർ ഉപദേശങ്ങളും സെമിനാറിൽ വിശദീകരിക്കപ്പെടും. പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടൻറുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൂടാതെ, ജർമ്മൻ ഭാഷാ പരിശീലനത്തിന് വർധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച്, സെറിബ്രോ എഡ്യൂക്കേഷൻ ജർമ്മൻ Read More…
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025 തീയതിയിൽ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി ഇലവീഴാപൂഞ്ചിറയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
ഈരാറ്റുപേട്ട : മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയായ ഇലവീഴാപൂഞ്ചിറയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺന്മാർ, മറ്റു മെമ്പർമാർ, Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നാളെ മുതൽ
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ സൗകര്യമൊരുക്കി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഇ എൻ ടി സർജറി വിഭാഗങ്ങളിൽ ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡിജിറ്റൽ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി Read More…











