thalanad

തലനാടൻ ഗ്രാമ്പുവിന് ഭൗമസൂചിക പദവി; ദേശീയ – അന്തർദേശീയ വിപണികളിൽ പ്രിയമേറും

തലനാട് : സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു. പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന Read More…

poonjar

വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി ആഹ്ളാദപ്രകടനം നടത്തി

പൂഞ്ഞാർ : വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ളാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി. തുടർന്ന് വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലംകത്തിച്ചു. ബി ജെ ജി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ Read More…

obituary

സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കെ എൻ കുമാരൻ നിര്യാതനായി

തലനാട് : സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കാരാപ്ലാക്കൽ കെ എൻ കുമാരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 2 പി എം ന് വീട്ടുവളപ്പിൽ.ഭാര്യ: തലപ്പുലം വാഴപ്പള്ളിൽ കമലമ്മ മക്കൾ: തങ്കച്ചൻ, ശോഭന, ലൈല, ഷൈല, ഷീബ, ബിന്ദു. മരുമക്കൾ: ശിവദാസ് കുന്നേൽ (തമ്പലക്കാട്), ഷൈനി പുത്തൻപുരയ്ക്കൽ (തൊമ്മൻകുത്ത്), വിജയൻ മുടവനാട്ട് (അടിവാരം), റജി പാറംതോട്ടിൽ (വെള്ളപ്പുര), പരേതനായ ഷാജി തട്ടുപുരയ്ക്കൽ (പുലിക്കുന്ന്), ബിന്ദു വാഴേപ്പറമ്പിൽ (ഉടുമ്പന്നൂർ).

general

ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം: അഡ്വ. ഷോൺ ജോർജ്

മകൾ പ്രതിയാണെന്ന് എസ്എഫ്ഐഓ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപ്പറേറ്റ് അഫേഴ്സ് മന്ത്രാലയം നൽകുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കേസിലെ പരാതിക്കാരൻ അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസിന്റെ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെങ്കിലും കേസിന്റെ പ്രസക്തി വർദ്ധിച്ചത് കെഎസ്എഡിസി എന്ന പൊതുമേഖല സ്ഥാപനം ഈ കേസിലേക്ക് വന്നതോടുകൂടിയാണ് 135 കോടി രൂപ തിരുമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ 185 കോടി രൂപയായി ഈ Read More…

general

ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ 6 റോഡുകൾക്ക് 42 ലക്ഷം രൂപ അനുവദിച്ചു

അല്ലാപ്പാറ- പയപ്പാർ റോഡ് റീ ടാറിംഗ്, കോൺക്രീറ്റിംഗ് 10 ലക്ഷം,കവറുമുണ്ട -ചെക്ക് ഡാം റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, കൊടൂർക്കുന്ന് എസ്. സി കോളനി റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം , ചിറ്റാർ – ആമേറ്റുപള്ളി റോഡ് റീ ടാറിങ്10 ലക്ഷം, നെച്ചിപ്പൂഴൂർ- കലമല റോഡ് പുനരുദ്ധാരണം 5 ലക്ഷം, കാവുംകുഴി – കവറുമുണ്ട റോഡ് കോൺക്രീറ്റിംഗ്, സംരക്ഷണഭിത്തി നിർമ്മാണം ഏഴ് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. ജൂലൈ മാസത്തിനു മുൻപ് മുഴുവൻ റോഡുകളുടെയും Read More…

thidanad

തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് Read More…

mundakkayam

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു

മുണ്ടക്കയം : മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ് എസ് കെ മുഖാന്തരം 21 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ട് നവീന തൊഴിൽ സാധ്യത കോഴ്സുകൾ വൊക്കേഷൻ ഹയർസെക്കൻഡറിയുടെ ഭാഗമായി തുടങ്ങും. പദ്ധതിയുടെ ഭാഗമായി ഗ്രാഫിക് ഡിസൈനിങ് , ആനിമേഷൻ എന്നീ രണ്ട് കോഴ്സുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിന്നും കോഴ്സ് ഒന്നിന് 5 ലക്ഷം രൂപ പ്രകാരം Read More…

erattupetta

നാടിന്റെ വൃത്തി തകർന്നാൽ പ്രകൃതി ദുരന്തം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടും വിഷമാണ്. അതിനെ കൃത്യമായി പുനരുപയോഗങ്ങൾക്ക് മാറ്റിയില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതി Read More…

general

മാസപ്പടി കേസ് ; വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. വീണയ്ക്കും എക്സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആർഎല്ലിൽ നിന്നും Read More…

general

ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഭീഷണിയാണ്. ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ അത് മനസിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ Read More…