പാലാ: കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച എൽ.പി സ്കൂളായ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1936 മെയ് 26ന് വെർണാക്കുലർ മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിന് അന്നും ഇന്നുംമികവിൻ്റെ കാര്യത്തിൽ എതിരില്ല എന്നതിൽ തർക്കമില്ല. സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപിക ഓ . ത്രേസ്യാ ആയിരുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഒരേ പോലെ മികവ് പുലർത്തി മുന്നോട്ടു പോയ സ്കൂൾ സ്ഥാപിതമായി ചുരുങ്ങിയ വർഷം കൊണ്ട് തന്നെ മികച്ച സ്കൂളായി Read More…
Author: editor
ലഹരി ഭീകരതയ്‌ക്കെതിരെ പാലായില്‍ അടിയന്തിര സമ്മേളനം വിളിച്ച് പാലാ ബിഷപ്പ്
പാലാ: ലഹരി ഭീകരതയ്‌ക്കെതിരെ അടിയന്തിര സമ്മേളനം 09.03.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തിര പ്രാധാന്യത്തോടെ സമ്മേളനം വിളിച്ചിരിക്കുന്നത്. പാലാ രൂപതാ കെ.സി.ബി.സി. ടെംപറന്‍സ് കമ്മീഷന്റെ നേതൃത്വത്തിലാണ് യോഗം. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പി., ആന്റോ ആന്റണി എം.പി., ഫ്രാന്‍സീസ് ജോര്‍ജ്ജ് Read More…
60 പേരുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കാഞ്ഞിരപ്പള്ളി കോളേജിന്റെ വജ്രജൂബിലിയാഘോഷം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 60 വിദ്ധ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കോളേജ് എൻ എസ് എസ് യൂണിറ്റ്. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അനിൽ കുമാർ എം ക്യാമ്പ് ഉദ്ഘാടനം Read More…
റാഗിംഗിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല; നിയമ സേവന അതോറിറ്റി ഹൈക്കോടതിയില്‍
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ Read More…
സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് അരുവിത്തുറയിൽ
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 7-ാം തീയതി (വെള്ളിയാഴ്ച്ച) രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188952784.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. Read More…
അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു
അരുവിത്തുറ: 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. പെരിങ്ങുളം സേക്രട്ട് ഹാർട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാർഡുകാർ ഇന്നത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും. 6.15ന് മലമുകളിൽ കുർബാന.
പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവ് :ശേഭാ സുരേന്ദ്രൻ
ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവാണെന്നും പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചു.അതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തായറായോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് Read More…
തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
പാലാ: പാലാ നഗരസഭയെ ഇനി എൽ ഡി എഫിലെ കേരളാ കോൺഗ്രസ് (എം) കൗൺസിലർ തോമസ് പീറ്റർ നയിക്കും. പാലാ നഗരസഭയിലെ മൂന്നാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ജോസ് എടേട്ടിനെ 9നെതിരെ 16 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. മുൻ നഗരസഭാ ചെയർമാൻ കേരളാ കോൺഗ്രസിലെ തന്നെ ഷാജു തുരുത്തൻ രാജി വയ്ക്കാതിരുന്നതിനാൽ അവിശ്വാസത്തിലൂടെയാണ് എൽ ഡി എഫ് അദ്ദേഹത്തെ മാറ്റിയത്. കുറച്ചു കാലത്തേ ഭരണമേ ഉള്ളെങ്കിലും Read More…
സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകം : ഡോ. കെ.എം കൃഷ്ണൻ
അരുവിത്തുറ :സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ പറഞ്ഞു. സെമിനാറിൽ ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി Read More…











