മഴക്കാലമായതോടെ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്.മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന,ഛർദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങൾ. രോഗബാധിതരായ വ്യക്തികളിൽ നിന്നു ശ്വസനം, തുമ്മൽ, ചുമ എന്നിവയിലൂടെ ഇത് മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യും. മലിനമായ കൈകളാൽ ചുണ്ടുകളിലോ കണ്ണുകളിലോ മൂക്കിലോ സ്പർശിക്കുന്നതിലൂടെയും ഒരാൾക്ക് പനി പിടിപെടാം മിക്ക ആളുകളും ഇൻഫ്ലുവൻസയിൽ നിന്ന് 5 മുതൽ 7 Read More…
Author: editor
ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ ശ്രമം വേണം :തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേതലംവരെ സുസജ്ജമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ നമുക്കുണ്ട്. അതിന്റെ പ്രയോജനം മുഴുവൻ ആളുകൾക്കും ലഭിക്കണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന Read More…
പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി; നിലപാട് വ്യക്തമാക്കി സിപിഎം
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ Read More…
മുസ്ലിം ഗേൾസ് സ്കൂൾ പ്ലസ് വൺ പ്രവേശനോൽസവം
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം “വരവേൽപ്പ് – ടീമാകാം. പുതുയുഗ നന്മയ്ക്കായ്” എന്ന സന്ദേശവുമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച പ്രവേശനോൽസവം സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ എം കെ അൻസാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ താഹിറ പി പി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറ വി ഇ, സ്കൂൾ എച്ച് എം ലീന എം പി, പി റ്റി എ വൈസ് പ്രസിഡന്റ് ഷംനാസ് പലേമ്പറമ്പിൽ, അമ്പിളി ബി നായർ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ ഇടമറ്റം സ്വദേശി രമേശ് പി.ജി.(39)ക്കു പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. രാവിലെ 10.30 യോടെ കുറിഞ്ഞിയിൽ വച്ച് ബൈക്കിനു പിന്നിൽ നിന്നു വീണു കുറിഞ്ഞി സ്വദേശിനി ഷാന്റിക്കു ( 58) പരുക്കേറ്റു.
തലപ്പലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള എക്‌സലൻസ് അവാർഡ് 19 ന് വിതരണം ചെയ്യും
തലപ്പലം: സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള എക്‌സലൻസ് അവാർഡ് 19 ന് വിതരണം ചെയ്യും. വിവിധ ബോർഡുകളുടെ കീഴിലുള്ള എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എൽ.എസ്.എസ്, യു.എസ്.എസ്. സ്‌കോളർഷിപ്പ്, സർവ്വകലാശാല റാങ്ക്, യുവജനോത്സവത്തിൽ കലാ, കായിക മത്സരങ്ങളിൽ അംഗീകാരം എന്നിവ ലഭിച്ച ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നൽകുന്നത്. അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വിദ്യാർഥിയുടെ ഫോട്ടോയും സഹിതം (10) വെള്ളിയാഴ്ചക്കകം ബാങ്കിൽ ലഭിക്കണം. Read More…
മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾ അൽഫോൻസാ സന്നിധിയിൽ
മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ എത്തി മികച്ച വിജയത്തിന് നന്ദി പ്രകാശിപ്പിക്കുകയും പുതിയ സ്കൂളിലെ തങ്ങളുടെ പഠനപ്രവർത്തനങ്ങൾ വിജയകരമാകുന്നതിന് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. 1932-33 കാലഘട്ടത്തിൽ അൽഫോൻസാമ്മ അധ്യാപികയായിരുന്ന വാകക്കാട് സ്കൂളിനോട് ചേർന്ന് അൽഫോൻസാമ്മ പഠിപ്പിച്ചിരുന്ന ക്ലാസ് മുറിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചിരിക്കുന്ന അൽഫോൻസാ കളരിയിലാണ് കുട്ടികൾ പ്രാർത്ഥനാപൂർവ്വം എത്തിയത്. വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും Read More…
പ്രവേശനോത്സവം സംഘടിപ്പിച്ചു
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിച്ച ഹയർ സെക്കൻഡറി അധ്യാപകൻ രാജേഷ് എം.പി., സീനിയർ അധ്യാപകൻ സുരേഷ് ഗോപാൽ പി.എസ്., ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചെയർമാൻ സന്തോഷ് ജോർജ്, എസ്.എം.സി. ചെയർമാൻ രാധാകൃഷ്ണൻ പി.ബി., എം.പി.ടി.എ. പ്രസിഡന്റ് മാനസി Read More…
പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികം ആഘോഷിച്ചു
പൂഞ്ഞാർ: സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയായി പ്രവർത്തിക്കുന്ന പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൂഞ്ഞാർ ഓഫീസിൽ നടന്ന വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റ്റി.ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ സ്വാശ്രയ സംഘങ്ങൾ സാമൂഹിക കൂട്ടായ്മയും പരസ്പര സഹായ മനോഭാവവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് Read More…
പാലാ നഗരസഭയിൽ കടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി; സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് ഐക്യകണ്ഠേന പ്രമേയം പാസാക്കി
പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നാടകീയ നീക്കം. പാലാ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ നഗരസഭാ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടെ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിലാണ് സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിൽ വച്ച് കൗൺസിലർമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് യോഗം ഐക്യകണ്ഠേന സ്വതന്ത്ര മുന്നണിക്ക് പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. കോൺഗ്രസ് Read More…











