കോട്ടയം: ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു. 2022 Read More…
Author: editor
ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി
മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ്, സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
രാമപുരം കോളേജിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് രാമപുരത്ത്
രാമപുരം: ലോക പരിസ്ഥിതി ദിനാചരത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് നടത്തപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും ബോധവൽക്കരണം നടത്തുന്നതിനും തുടർ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനും ആണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം ഇല്ലാതാകേണ്ടത് ആവാസവ്യവസ്ഥയുടെ ആവശ്യമാണെന്ന് തരത്തിൽ എല്ലാ ആളുകളിലേക്കും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേശം എത്തിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോളേജ് Read More…
ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. അധ്യാപകരായ മുഹമ്മദ് ലൈസൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സി പി ഒ റമീസ് പി എസ് എന്നിവർ സംസാരിച്ചു.
റോഡിൻെറ ശോചനീയാവസ്ഥ പരിഹരിക്കുക: ബി. ജെ. പി മൂന്നാംതോട്
തിടനാട് പഞ്ചായത്തിൽ ചിറ്റാറ്റിൻകര, മൂന്നാംതോട് ,എസ്എൻഡിപി ശാഖ, നസ്രത്ത് മഠം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി. എല്ലാ വർഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കും പിന്നീട് ഒരു നടപടിയും ഉണ്ടാകില്ല. നിരവധിയായ ആളുകൾ ഈരാറ്റുപേട്ടക്കും ഭരണങ്ങാനത്തിനും തിടനാടിനും നിരവധി സ്കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിനായി അവർ വിശ്വസിച്ച് തെരഞ്ഞെടുക്കപ്പെട്ടവർ ഫ്ലക്സ് ബോർഡുകളിൽ നിന്നും ഉദ്ഘാടന വേദികളിൽ നിന്നും ഒന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ Read More…
ഉഴവൂർ വികസിത കൃഷി സങ്കൽപ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ കർഷക സംവാദം നടത്തി
വാർഡ് മെമ്പർ ശ്രീ സിറിയക് കല്ലടയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെഉഴവൂർ പഞ്ചായത്ത് തല കർഷക സംവാദത്തിന്റെഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ശ്രീ തങ്കച്ചൻ കെ. എം. നിർവഹിച്ചു. മെമ്പർ മാരായ സുരേഷ് വി റ്റി, എലിയമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി,റിനി വിൽസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഴം, പച്ചക്കറി കൃഷി എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Read More…
വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
വെളിയന്നൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണ പ്രർത്തനങ്ങൾ പുരോഗതിയിൽ. 30 കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ നിലവിലുള്ള ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് നിർമാണം. 1200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒ.പി. ബ്ലോക്കും ലാബും രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകൾനിലയിൽ ഓഫീസും നഴ്സുമാർക്കുള്ള വിശ്രമമുറിയും ആണ് Read More…
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് Read More…











