poonjar

വന്യജീവി ആക്രമണ പ്രതിരോധ സംവിധാനം : ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട്, എരുമേലി,മുണ്ടക്കയം പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്റർ ദൂരം ജനവാസ മേഖലയും, വനമേഖലയും ആയി അതിർത്തി പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിരന്തരമായി വന്യജീവി ആക്രമണ മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വനം വകുപ്പ്, കൃഷിവകുപ്പ്, നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായത്തോടെ 7.34 കോടി രൂപ അനുവദിപ്പിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വനാതിർത്തി പൂർണ്ണമായും കിടങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ്, ഇവ സ്ഥാപിച്ച് പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു Read More…

pala

കളരിയാംമാക്കൽ പാലം; സാമൂഹിക പ്രത്യാഘാത പഠനസംഘം ഇന്ന് എത്തുo:ജോസ്.കെ.മാണി എം.പി

കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു. സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഉചിതവും Read More…

kanjirappalli

മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ

കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), Read More…

obituary

ഫാ. മാത്യു ചന്ദ്രൻകുന്നേലിന്റെ സംസ്കാരം ബുധനാഴ്ച

പെരിങ്ങുളം: പാലാ രൂപതാംഗം ഫാ. മാത്യു ചന്ദ്രൻകുന്നേൽ സീനിയർ (92) അന്തരിച്ചു. പാലാ സെയ്ന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കൊമേഴ്‌സ് വിഭാഗം മേധാവിയും പരേതരായ മൈക്കിൾ അന്നമ്മ ദമ്പതികളുടെ മകനുമാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി മത്തായി വാഴയിൽ തിടനാട്, അബ്രാഹം മൈക്കിൾ, സിസ്റ്റർ ഫാറ്റിമ എംഎസ്‌ജെ (ധർമഗിരി, കോതമംഗലം), ഡോ. ജോസഫ് മൈക്കിൾ (യുഎസ്എ), പരേതരായ മൈക്കിൾ മൈക്കിൾ, ചാക്കോ മൈക്കിൾ, തോമസ് മൈക്കിൾ. മൃതദേഹം ബുധനാഴ്ച (20) 10.30 ന് പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്തുള്ള Read More…

ramapuram

രാമപുരം SHLP സ്കൂളിലെ കർഷകദിനാചരണവും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി

രാമപുരം: കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തി യോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നവീനകൃഷി രീതിയായ കൃത്യതതുള്ളിനനകൃഷി സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ Read More…

weather

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാന ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ Read More…

Accident

ഏറ്റുമാനൂർ കാണക്കാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം

ഏറ്റുമാനൂർ: കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. കുറവിലങ്ങാട് പൊലീസ് Read More…

obituary

കുര്യന്താനം കെ.റ്റി. മൈക്കിൾ (കൊച്ചേട്ടൻ 96) നിര്യാതനായി

അമ്പാറനിരപ്പേൽ: കുര്യന്താനം കെ.റ്റി. മൈക്കിൾ (കൊച്ചേട്ടൻ – 96) അന്തരിച്ചു. ഭാര്യ: അന്നമ്മ മൈക്കിൾ ഇടമറുക് കണിയാങ്കണ്ടം കുടുംബാംഗം. മക്കൾ: കെ.എം. മേരിക്കുട്ടി, കെ.എം.തോമസ് (റിട്ട. സീനിയർ സെക്ഷൻ ഓഫിസർ എംജി സർവ്വകലാശാല ), കെ.എം. സണ്ണി (റിട്ട.അസി.എക്സി. എൻജിനീയർ കെ എസ് ഇ ബി , ഓ‌സ്ട്രേലിയ), കെ.എം. ജോർജ് (റിട്ട.സീനിയർ സെക്ഷൻ ഓഫിസർ, എംജി സർവ്വകലാശാല), കെ.എം. ജോസുകുട്ടി (ഡപ്യൂട്ടി കളക്‌ടർ കളക്ട്രേറ്റ് ഇടുക്കി), കെ.എം. സോണിയ ഓസ്ട്രേലിയ. മരുമക്കൾ: എ.കെ. വർഗ്ഗീസ്, എമ്പ്രയിൽ Read More…

obituary

മൂലേപറമ്പിൽ നിർമല ജോൺ നിര്യാതയായി

മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69) നിര്യാതയായി. സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മകൾ : ജാനറ്റ്,മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ. പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Blog

വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്

വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്. കാർഷിക മേഖലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു അവരിൽ കാർഷിക അവബോധം വളർത്തുന്നതിൽ കാണിച്ച മികവിനാണ് അംഗീകാരം. വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ 70 ശതമാനവും ഭക്ഷണത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണുള്ളത്. പുതു തലമുറയിൽ കൃഷിയുടെ അറിവും അഭിരുചിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർഷം മുതൽ നഗരസഭ കൃഷിഭവൻ “കൃഷിമുകുളം ” അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.