പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി സ്പോർട്സ്കിറ്റും, ജേഴ്സിയും സംഭാവന ചെയ്തത്. സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ചാടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് Read More…
Author: editor
നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു
ഇരുമാപ്രമറ്റം :നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു. സമാപനദിവസം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ അതിഥി ആയിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി സമാപന ദിവസം സുംബാ ഡാൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.ട്രെയിനേഴ്സ് ആയ അനീറ്റ,വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് , ചിത്രരചന, ഗെയിംസ് ,ആർച്ചറി ,യോഗാ, ഫോട്ടോഗ്രഫി, Read More…
കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ
കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…
ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. Read More…
കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു
കെ.എസ്.ആര്‍.ടി.സി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇൻഷുറൻസ് പദ്ധതിയുടെ കരാറിലേർപ്പെട്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിഗതമായ അപകടത്തിൽ മരിക്കുന്ന കെഎസ്ആർടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂർണ്ണ Read More…
ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടത്ത് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്. പട്രോളിംഗിനിടെ പോലീസ് ജീപ്പ് കണ്ട ഇയാൾ പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷു ഗർ കണ്ടെത്തിയത്. ഇയാളിൽനിന്നും വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് നിര്യാതനായി
ഇഞ്ചിയാനി : പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് (18) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (6/5/ 2025)രാവിലെ 9 മണിക്ക് കാളകെട്ടിയിലുള്ള വീട്ടിൽ ആരംഭിച്ച് 11.15 ന് ഇഞ്ചിയാനി ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
രാമപുരം കോളേജിൽ എ ഐ & ഡേറ്റ സയൻസ് കോഴ്സ്
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ടി സൊല്യൂഷൻസുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് & ഡേറ്റ സയൻസ് കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ഇലക്‌ട്രോണിക്സ് & കമ്പ്യൂട്ടർ ടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ ഐ & ഡേറ്റ സയൻസും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ Read More…
കാഞ്ഞമല കുടുംബയോഗം; ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച
അയർക്കുന്നം: കാഞ്ഞമല കുടുംബ യോഗത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. 10-03-2025 ശനി രാവിലെ 9.30 ന് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പള്ളി പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ആന്റണി കിഴക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യും. ജോർജ് ജെ കാഞ്ഞമല അധ്യക്ഷത വഹിക്കും. റവ. ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ Read More…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്തിൽ
ഉഴവൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ടത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രഹ്ളാദൻ പാലക്കാട്ടുപറമ്പിലിന്റെ ഭവനത്തിൽ വച്ച് ഇന്ന് (തിങ്കളാഴ്ച) രാവിലെ 10:30 ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് (ഇൻ ചാർജ്) ശ്രീ തങ്കച്ചൻ.കെ . എം നിർവ്വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു, പി ബെന്നി, വെറ്ററിനറി സർജൻ ഡോ. ഇന്ദു നാരായണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ.സതീശൻ , ശ്രീമതി.ബിറ്റു തുടങ്ങിയവർ യോഗത്തിൽ Read More…











