അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് Read More…
Author: editor
കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്
പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത്വരെയും രാഹുൽ കുറ്റവാളിയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല. അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും Read More…
കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്) അന്തരിച്ചു
അരുവിത്തുറ: കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പ്ലാശനാൽ വാഴയിൽ വത്സമ്മ. മക്കൾ: സിൽവി, സുനിൽ, ബോബി, ട്വിങ്കിൾ. മരുമക്കൾ: സിബി പാറംകുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), ടെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരുംചേരിമണ്ണിൽ (വായ്പൂര്).
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന. 430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്. ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്. ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് Read More…
പുതുപറമ്പിൽ (കല്ലോലിയിൽ) പി സി നാസറുദ്ദീൻ നിര്യാതനായി
ഈരാറ്റുപേട്ട : തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് 5 – മണി മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: അൻസർ, അൻസിൽ (പ്രൊഫസർ ടി. കെ .എം. കോളേജ് കൊല്ലം) മരുമക്കൾ: ആയിഷ അൻസർ,ജസീറ അൻസിൽ.
മെസ്സി കേരളത്തിലേക്ക്; ഒടുവില്‍ സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല. കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകാനാണ് സാധ്യത. നവംബറില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് Read More…
വാർത്ത അടിസ്ഥാന രഹിതം ; ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ റ്റി ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് നഗരസഭ ചെയർപേഴ്സൺ അട്ടിമറിച്ചതായിട്ടുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതം ആണെന്നും പ്രെസ്തുത കേസ് 91/2021 ഫയൽ ചെയ്ത കേസ് പ്രകാരം ഈരാറ്റുപേട്ട മുനിസിഫ് കോടതിയിൽ സിവിൽ കേസ് ആയി നിലവിൽ ഉണ്ട്. കോടതി ചുമതല പെടുത്തിയ അഡ്വ. കമ്മിഷണർ ആണ് സ്വഭാവം അനുസരിച്ച് വിലയിടീൽ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുള്ളത്. Read More…
സര്‍ക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു; വിതരണം നാളെ മുതല്‍
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. നാളെ (ശനിയാഴ്ച) മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി Read More…
ശുചീകരണ തൊഴിലാളി നിയമനം
തിടനാട് ജി വി എച്ച് എസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള മുഴുവൻ സമയ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് ഒരുമാസത്തേക്കുള്ള താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 25/08/2025,തിങ്കൾ 11ന് സ്കൂൾ ഓഫീസിൽ നടത്തും. ശാരീരികക്ഷമത തെളിയിക്കുന്ന ഫിസിക്കൽ ഫിറ്റ്നസ്) അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
രാമപുരം കോളേജ് ബയോടെക്നോളജി അസോസിയേഷൻ ”ഓപ്പറോൺ” ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ബയോസയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഡിപ്പാർട്മെന്റ് മേധാവി ഡോ. സജേഷ്‌കുമാർ എൻ. കെ., സ്റ്റാഫ് കോഡിനേറ്റർ സുബിൻ ജോസ് അസോസിയേഷൻ പ്രസിഡൻറ് ഗ്രിഗറി ബിനു ബിനു എന്നിവർ പ്രസംഗിച്ചു.











