വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിലെ പിടിഎ പൊതുയോഗവും ബോധവത്കരണ ക്ലാസും സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു.പിടിഎ പ്രസിഡൻ്റ് ആൻ്റണി കെ. ജെ.കൊല്ലിത്തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാറുന്ന സമകാലീന സമൂഹവും കുടുംബാ ന്തരീക്ഷവും കുട്ടികളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സ്കൂൾ മാനേജർ അഭിപ്രായപ്പെട്ടു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി. “മാറുന്ന കാലഘട്ടം – മാതാപിതാക്കളും കുട്ടികളും” എന്ന വിഷയത്തിൽ ഈരാറ്റുപേട്ട Read More…
Author: editor
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി മരിച്ചു
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പൈക സ്വദേശി സിറിൾ ജോർജ് (22) അയർക്കുന്നം സ്വദേശി ആൽവിൻ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം, ബി.എസ്.എന്‍.എല്‍-നെതിരെ ഹര്‍ജി; ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത് പ്രസാദ് കുരുവിള
കുന്നോന്നി :വൈദ്യുതി നിലച്ചാല്‍ പ്രദേശത്തെ ബി.എസ്.എന്‍.എല്‍. ഫോണുകളും വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുമെല്ലാം സ്‌പോട്ടില്‍ നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എന്‍.എല്‍. ടവറുകളുടെ അവസ്ഥ ഇതാണ്. ഫോണ്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയങ്ങളില്‍ കോള്‍ ഡ്രോപ്പാകുന്നതും പതിവാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബി.എസ്.എന്‍.എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലില്‍ മൂന്നുവര്‍ഷക്കാലത്തേക്ക് Read More…
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ജൂലൈ 11, 12 തീയതികളിലും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ജൂലൈ 13നും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, Read More…
ബിന്ദുവിൻ്റെ വീട് എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തലയോലപ്പറമ്പ് ഉമ്മാം കുന്നിലുള്ള ബിന്ദുവിൻ്റെ വീട് സന്ദർശിച്ച മന്ത്രി ഇതു സംബന്ധിച്ച കരാർ കരാറുകാരൻ അജിക്ക് കൈമാറി. സി.കെ. ആശ എം.എൽ.എ, എൻ.എസ്.എസ്. സംസ്ഥാന ഓഫീസർ ഡോ. ആർ. എൻ. അൻസാർ, എൻ.എസ്.എസ്. മഹാത്മാഗാന്ധി Read More…
മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ സർക്കാർ നീക്കം
ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യം നൽകിയപ്പോൾ നിർദേശിച്ച വ്യവസ്ഥകൾ പി.സി.ജോർജ് ലംഘിച്ചു എന്നാണ് സർക്കാർ ഹര്‍ജിയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് മറുപടി നൽകാൻ കോടതി പി.സി.ജോർജിന് നോട്ടീസയച്ചു. 2022ൽ പാലാരിവട്ടം പൊലീസും ഫോർട്ട് പൊലീസും റജിസ്റ്റർ ചെയ്ത കേസുകളിൽ ജോർജിന് ജാമ്യം ലഭിച്ചിരുന്നു. വിവിധ സമുദായങ്ങൾ തമ്മിൽ മതവിദ്വേഷം വളർത്തുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസുകൾ. സമാനമായ Read More…
പാലാ ഗവ.ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
പാലാ: കേരളത്തിലെ ആരോഗ്യ മേഖലയുടെ അനാരോഗ്യം അതിഗുരുതരമെന്നും അതിനു തെളിവാണ് സംസ്ഥാന മന്ത്രി സജി ചെറിയാന്റെ തുറന്നു പറച്ചില്‍ എന്നും കെ. പി. സി. സി. നിര്‍വാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ തന്നെ മരണവക്കില്‍ എത്തിച്ചെന്നും സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയില്ലായിരുന്നെങ്കില്‍ താന്‍ മരണപെട്ടേനെ എന്നുമുള്ള മന്ത്രിയുടെ പ്രസ്താവന പിണറായി സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ പറ്റിയുള്ള വിലയിരുത്തല്‍ ആണ്. കേരളത്തില്‍ ആശുപത്രി കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ് ഇനി ഒരു ദുരന്തം Read More…
കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍
നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഒന്നാം Read More…











