സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇ ന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യ തയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക തീരങ്ങളിൽ ഇന്നും ലക്ഷദ്വീപ് തീരത്ത് നാളെ വരെയും മത്സ്യബ ന്ധനത്തിന് പോകാരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – Read More…
Author: editor
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാന്റ്, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വടംവലി തുടങ്ങിയവ Read More…
കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31 മുതൽ
പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീ യതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. യുവജന ങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയിൽ യുവജ നങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയിൽ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ Read More…
പ്രതിഷേധ സമരം
ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ വമ്പിച്ച അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് Read More…
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അമ്പാറ നിരപ്പേൽ സ്വദേശിക്ക് പരുക്ക്
അമ്പാറനിരപ്പേൽ : ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ അമ്പാറ നിരപ്പേൽ സ്വദേശി പ്രിൻസ് ഫ്രാൻസിസിനെ (29 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12. 30 യോടെ അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന Read More…
വെള്ളികുളത്ത് ഓണാഘോഷ മത്സരങ്ങൾ
വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളത്ത് വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണ്ണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നീ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ആനന്ദ് ചാലാശ്ശേരിൽ mob-9847576352 ,അലൻ കണിയാംകണ്ടത്തിൽ mob- 9544987166, അമൽ ബാബു ഇഞ്ചയിൽmob- 8606820593. ഫാ.സ്കറിയ വേകത്താനം, Read More…
ജോസഫ് ദേവസ്യ നിര്യാതനായി
അരുവിത്തുറ: ഊട്ടുകുളത്തിൽ ജോസഫ് ദേവസ്യ (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ
കാഞ്ഞിരപ്പളളി: ബസ് യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് (49) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ. പൊൻകുന്നം – എരുമേലി – വെച്ചുച്ചിറ – മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണിസ് ബസിലെ ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയിൽ വെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പിന്നീടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആശുപത്രിയിലേക്ക് കുതിച്ചത്. മേരീക്വീൻസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.











