poonjar

പഠന ക്യാമ്പ് നടത്തി

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി. പ്രാതിനിധ്യ സ്വഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, എൺപതോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ, ശ്രീ ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, Read More…

kottayam

അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി

കോട്ടയം : ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവൻകുട്ടി നടത്തുന്ന പ്രസ്‌താവനകൾ അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി. ഒക്ടോബർ 1 ന് ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വർഷങ്ങളായി കേരളത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകൾ ആർക്കും തള്ളികളയാൻ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാർഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത‌്യൻ കത്തോലിക്കാ മാനേജ്‌മെൻ്റുകളെയും അധ്യാപകരെയും Read More…

pala

ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ.മാണിയുടെ സഹായ ഹസ്തം; കിടപ്പു രോഗികൾക്ക് ചികിത്സ എത്തിക്കുവാൻ വാഹന സൗകര്യം ലഭ്യമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി. വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തിചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.സ്വന്തമായി വാഹനസൗകര്യം ലഭ്യമായ തോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ Read More…

ramapuram

രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ കാർത്തിക പി. ആർ., പൂർണ്ണിമ ടി.കെ. അശ്വിൻ ഷിജി, അശ്വതി കൃഷ്ണൻ, വിഷ്ണു വിനോദ് (ഒന്നാം വർഷ ബി കോം), മെറിൻ ജോസ് (ഒന്നാം വർഷ ബി.സി എ), ഗീതു വി. (ഒന്നാം വർഷ എം എസ് സി ബയോടെക്നോളജി) എന്നിവരെ Read More…

aruvithura

മേഖലാ കലോത്സവം; അരുവിത്തുറ സൺഡേ സ്കൂളിന് ഉജ്ജ്വല വിജയം

അരുവിത്തുറ: സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന അരുവിത്തുറ മേഖല CML – വിശ്വാസ പരിശീലന കലോത്സവത്തിൽ 698 പോയിന്റുകൾ നേടി ‘സി’ വിഭാഗത്തിലും ഓവറോൾ തലത്തിലും അരുവിത്തുറ സെൻറ് ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ 13 ഇടവകകളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായിരുന്നു. വിവിധ ഇനങ്ങളിലായി 27 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനവും 11മൂന്നാം സ്ഥാനവും അരുവിത്തുറ സൺഡേ സ്കൂളിന് ലഭിച്ചു. 82 A ഗ്രേഡുകൾ ഇതിൽ Read More…

kottayam

സന്തോഷ് കുഴിവേലിൽ ബി.ജെ പി ജില്ലാ കമ്മറ്റി അംഗം

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗമായി സന്തോഷ് കുഴിവേലിയെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രഖ്യാപിച്ചു.

pravithanam

ഫൊറോന കലോത്സവം തൂത്തുവാരി പ്രവിത്താനം സണ്‍ഡേ സ്കൂളിലെ ചുണക്കുട്ടികള്‍

പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രവിത്താനം സണ്‍ഡേ സ്കൂള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക്കോടെയാണ് പ്രവിത്താനത്തെ ചുണകുട്ടികള്‍ ഓവറോള്‍ നേടിയെടുത്തത്. വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പിലിന്റെയും, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയിലിന്റെയും, ഹെഡ്മാസ്റ്റര്‍ ശ്രീ നിക്സണ്‍ കെ അറയ്ക്കലിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ അധ്വാനത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും കുട്ടികളും, മാതാപിതാക്കളും ഒറ്റകെട്ടായി നിന്നുകൊണ്ട് നേടിയെടുത്തതാണ് ഈ വിജയം. പ്രവിത്താനം ഫൊറോനയുടെ കീഴിലുള്ള കയ്യൂര്‍ സണ്‍ഡേ സ്കൂളിന് ഓവറോള്‍ Read More…

erattupetta

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി

ഈരാറ്റുപേട്ട : സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല. ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് Read More…

general

പൂഞ്ഞാർ മേഖല കലോത്സവത്തിൽ അടിവാരം സൺഡേ സ്കൂളിന് മിന്നുംവിജയം

അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് Read More…

bharananganam

എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു

ഭരണങ്ങാനം :എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് Read More…