മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വാർഡിലുടനീളം പോസ്റ്ററുകൾ നശിപ്പിച്ചിട്ടുണ്ട്. ചാച്ചികവല മേഖലയിലെ ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ പരാജയഭീതിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും ജനാധിപത്യ മാർഗത്തിൽ മത്സരിക്കുവാൻ ഇവർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Author: editor
കേരള വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സ് കയ്യടക്കിയ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്
ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം,അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു. മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ നിന്നും Read More…
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർന്ന് തുടർവാദം കേൾക്കാൻ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് തുടർവാദം കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തുടർവാദത്തിന് മുന്നോടിയായി പ്രോസിക്യൂഷൻ Read More…
സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവിൽപന; ഉൽപന്നം നൽകാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
കോട്ടയം :സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒൻപത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് കോടതി വിധി. അമേരിക്കയിൽ ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി Read More…
എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്. നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി. കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി Read More…
ഹൃദയങ്ങൾ കീഴടക്കി ബിന്ദു സെബാസ്റ്റ്യൻ ;പര്യടന പരിപാടി 5 നും 6 നും
തീക്കോയി: കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷനിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായുമൊക്കെ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ബിന്ദു സെബാസ്റ്റ്യൻ നാട്ടുക്കാർക്കിടയിൽ സുപരിചിതയാണ്. പ്രചരണം പൂർത്തിയാവുന്നതിനു മുൻപ് ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിന്ദു. ബിന്ദു സെബാസ്റ്റ്യന്റെ മണ്ഡലപര്യടനം ഡിസംബർ Read More…
തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ദി കിച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചു
കേരളത്തിലെ മുന്‍നിര ബിസിനസ് – ലീഡര്‍ഷിപ്പ് – കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലൈഫ് ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ – തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ‘ദി കിച്ചണ്‍’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലിലായിരുന്നു പരിപാടി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.എസ്. ശബരീനാഥന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.എസ്.പി. ദീപക്, ബിജെപി സംസ്ഥാന Read More…
കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം വെള്ളിയാഴ്ച
കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം 5.12.2025 വെള്ളിയാഴ്ച 7:30ന് ചിറ്റടിയിൽ ആരംഭിക്കുന്നു. പര്യടന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി സ. ഷമിം അഹമ്മദ് നിർവഹിക്കും. പര്യടന ജാഥ വൈകുന്നേരം അഞ്ചരയ്ക്ക് തീക്കോയി ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശ്രീമതി. സ. ഇ. എസ് ബിജിമോൾ (EX MLA). കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി അമ്മിണി Read More…
15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി. ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) Read More…
വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ നിര്യാതയായി
ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.











