അതുരശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണമെന്ന് മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ”സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്” ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റവ. ഡോ. കുഴിഞ്ഞാലില്‍. മാരക ലഹരി അതിതീവ്രതയോടെ മനുഷ്യ സമൂഹത്തിന് ഭീഷണിയുയര്‍ത്തി സംഹാരതാണ്ഡവമാടുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കത്തിക്കുത്തേറ്റും, വാഹനാപകടങ്ങളായും, Read More…
Author: editor
പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…
കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ്സ്
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ പരിപാടി നടത്തി. നവംബർ 14 ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്നു മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹരോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ഒട്ടേറെ പരിപാടികൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ് ഡിസംബർ 5 വെള്ളിയാഴ്ച ചെമ്പ് വിജയോദയം Read More…
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിൽ ലഹരി വിരുദ്ധ തെരുവ് നാടകം നടത്തപ്പെട്ടു
ചേർപ്പുങ്കൽ :ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 B യുടെയും റീജിയൻ 14 വുമൺസ് ഫോറത്തിന്റെയും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ “ലഹരിയില്ലാത്ത പുലരിക്കായി” എന്ന എൽ.ഇ.ഡി. സ്ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ഫാ.അബ്രഹാം തകടിയേൽ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീ ജയ്സൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് 318 B ചീഫ് കോർഡിനേറ്റർ Ln. Read More…
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടും: മാണി സി.കാപ്പൻ എം.എൽ.എ
മേലുകാവ്: ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധ്യപത്യമുന്നണിയുടെ വിജയം സുനശ്ചിതമാണെന്ന് മാണി.സി കാപ്പൻ എം.എൽ എ. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ യു. ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യൻ്റെ മണ്ഡല തല പ്രചാരണ പരിപാടി മേലുകാവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയായ തലനാട് ഡിവിഷൻ്റെ സമഗ്ര വികസനത്തിന് ബിന്ദു സെബാസ്റ്റ്യൻ വിജയിച്ചു വരേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും സ്തുത്യർഹമായ സേവനം Read More…
പൂഞ്ഞാർ തെക്കേക്കരയിൽ യു.ഡി.എഫ് പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കരയിൽ നടത്തിയ പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ. പി. സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സാരഥികളെ കെ.പി.സി.സി പ്രസിഡൻ്റ് ഷാൾ അണിയിച്ചു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമ്മേളത്തിൽ കെ.പി.സി സെക്രട്ടറിമാരായ അഡ്വ ഫിൽസൺ മാത്യു അഡ്വ പി.എസലീം അഡ്വ ടോമി കല്ലാനി കെ. പി. സി മൊബർ തോമസ് കല്ലാടൻ ഡി. സി. സി ജനറൽ Read More…
പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന്
പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് (5.12..2025) ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു. വികാരി ജനറാൾ റവ. മോൺ.സെബാസ്റ്റ്യൻ വേത്താനത്തിന്റെ മുഖ്യ കർമികത്വത്തിലും, കോർപ്പറേറ്റ് മാനേജർ ബഹു. ഫാ. ജോർജ് പുല്ലുകാലയിൽ സ്കൂൾ മാനേജർ ബഹു. ഫാ. പനയ്ക്കക്കുഴി മുൻ മാനേജർ ഫാ. മാത്യു കടുക്കുന്നേൽ എന്നീ മഹത് വ്യക്തികളുടെ സാന്നിധ്യത്തിലും നടത്തപ്പെടുന്നു. 1947 ജൂൺ 19 ന് ജന്മം കൊണ്ട പൂഞ്ഞാർ സെന്റ് ജോസഫ് യു.പി. Read More…
പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ ശബരിമല തീർഥാടകരുടെ വാഹനം സ്കൂൾ ബസിലിടിച്ചു; നാല് വിദ്യാർഥികൾക്ക് പരുക്ക്
പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട ഫെസ്റ്റ് 2025 UAE
ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് Read More…
എൻഡിഎ കേരളത്തിൽ തകർന്നു: അഡ്വ . ജോബ് മൈക്കിൾ എംഎൽഎ
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്ന് പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ Read More…











