general

എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്

വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഒറ്റ മുറിയിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31-)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ Read More…

obituary

കണിയാംകുന്നേൽ സോയി എബ്രഹാം നിര്യാതനായി

അരുവിത്തുറ :കണിയാംകുന്നേൽ സോയി എബ്രഹാം (52 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് (31-10-2025 ) രാവിലെ 9 മണിക്ക് പിതൃസഹോദരൻ ബേബിയുടെ (സെബാസ്റ്റ്യൻ) വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.

erattupetta

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ Read More…

obituary

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് സോമശേഖരൻ നായർ കെ.യു വിനെ ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്. മരണത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെ.എസ്.യു, Read More…

general

കായിക താരങ്ങളെ ആദരിച്ചു

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ Read More…

general

സുധീർ ദേവരാജൻ കേരളീയം പുരസ്കാരത്തിന് അർഹനായി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സുധീർ ദേവരാജൻ അർഹനായത്. കഴിഞ്ഞ 30 വർഷക്കാലമായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ കാർ ആക്സസറീസ് സ്ഥാപനങ്ങളിൽ ഒന്നായ കാർ പാർക്കിന്റെ ഉടമ കൂടിയാണ് . ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുവാൻ സാധിച്ചതും അതിലൂടെ അവരുടെ കുടുംബം ജീവിക്കുന്നതും എടുത്തു പറയേണ്ട കാര്യമാണ് . മർച്ചൻ നേവിയിൽ ഓഫീസർ ആയിരുന്ന ശ്രീ സുധീർ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറനിരപ്പേൽ ഭാ​ഗത്ത് വച്ച് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അനു രാമചന്ദ്രന് ( 34) പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ജോമോൻ ( 32), ഹസീന( 34) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയാണ് അപകടം. പൂവരണി Read More…

Blog kottayam

പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്‌ടോബർ 30ന്

കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്‌ടോബർ 30) കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത Read More…

general

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, Read More…