obituary

കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് നിര്യാതയായി

അരുവിത്തുറ : കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന്, (21/11/2025) ഉച്ചകഴിഞ്ഞ് 2:30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആരംഭിക്കുന്നതാണ്.

aruvithura

അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

അരുവിത്തുറ: അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അരുവിത്തുറ സൺഡേ സ്കൂളിലെ കുട്ടികൾ CML ഭവന സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകരോടൊപ്പം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് സംഭാവനകൾ സമാഹരിച്ചാണ് ഭവനം നിർമ്മിച്ചത്. പെരുന്നിലം ഭാഗത്ത് ചെറുവള്ളിൽ ജോർജ് ചേട്ടനാണ് വീടുവയ്ക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. ഇന്നലെ നടന്ന വെഞ്ചിരിപ്പ് കർമ്മത്തിൽ അരുവിത്തുറ പള്ളി വികാരി വെരി.റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സൺഡേസ്കൂൾ Read More…

erattupetta

മെഗാ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, പാലാ മാർസ്ലീവാ മെഡിസിറ്റിയുടെയും അമിതാ ഐ കെയർ തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് Read More…

general

അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും Read More…

kanjirappalli

ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആഘോഷിച്ചു മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ദേശീയ നിയോനാറ്റോളജി ഫോറം എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആശുപത്രിയിൽ സംഘടിപ്പിച്ചു. നവജാത ശിശുക്കളുടെ ജീവിതത്തിലെ ഏറ്റവും നിർണണായകമായ വഴിത്തിരിവാണ് ആറാമത്തെ മാസം. ഭക്ഷണരീതിയിൽ ഉൾപ്പെടെ ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തേണ്ടതും ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ ശ്രദ്ധപതിപ്പിക്കേണ്ടതുമായ കാലയളവ് എന്ന നിലയിലാണ് ആറ്‌ മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ എന്ന സംഗമത്തിന് വേദിയൊരുക്കിയത്. ആറ് മാസത്തിന് ശേഷം കുട്ടികൾക്ക് ആവശ്യമായ പോഷകാഹാര Read More…

ramapuram

രാമപുരം കോളേജിൽ ബ്യൂട്ടി & വെൽനെസ് കോഴ്‌സ് പഠിക്കാൻ അവസരം

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് വിദ്യാർത്ഥികളെ കൂടാതെ +2 യോഗ്യതയുള്ള എല്ലാവർക്കും കോഴ്‌സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421.

pala

പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം നാളെ

പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ ഉദ്‌ഘാടനം. രാവിലെ 9:30ന് രൂപതയുടെ ഭദ്രാസനപള്ളിയിയിൽ സീറോമലബാർസഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. 11 മണിക്ക് കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ചുള്ള സമ്മേളനത്തിൽ Read More…

general

കോട്ടയം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ആര്‍. ജിഗി, ബിനു എബ്രഹാം,ആര്‍. രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

kottayam

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബവന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ പദവിയുയര്‍ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ Read More…

obituary

പഴേട്ട് ജോമി ജോർജ് നിര്യാതനായി

അമ്പാറനിരപ്പേൽ: പഴേട്ട് ജോമി ജോർജ് (47): അന്തരിച്ചു. ഭാര്യ സ്മിത ജോമി വയല നിരവത്ത് കുടുംബാംഗം. മക്കൾ: ആൽബി ജോമി (ആസ്ട്രേലിയ), ഏബൽ ജോമി (വിദ്യാർത്ഥി, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തറ). മൃതദേഹം നാളെ (20/11/2025) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെളളിയാഴ്ച (21/11/2025) 2.30 ന് വീട്ടിൽ അരംഭിച്ച് അമ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേതൻ തിടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും യു ടെക്ക് ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ പാർട്ണറും ആണ്.