kottayam

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റ് പ്രചരണ പരിപാടികൾക്കും നേതൃത്വം നൽകുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ. ബിജു ഇളംതുരുത്തിയിൽ പ്രസിഡൻറ് ആയി ജോയി ജോർജ്, കൺവീനർ ആയി പി എസ് Read More…

ramapuram

യുവതലമുറയിലെ മാനസിക സംഘർഷം : കുറുക്കുവഴികളില്ല; ഋഷിരാജ് സിംഗ്

രാമപുരം: യുവതലമുറയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി ലഹരി വസ്തുക്കൾ കുറുക്കു വഴികൾ ആകരുതെന്ന് മുൻ കേരളാ ഡിജിപി ഋഷിരാജ് സിംഗ്. മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗ് വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കണമെന്നും, കുട്ടികൾ കലാ കായിക രംഗങ്ങളിൽ വ്യാപൃതരാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് Read More…

obituary

തടിക്കപറമ്പിൽ എബി ബേബി നിര്യാതനായി

അരുവിത്തുറ: കൊണ്ടൂർ തടിക്കപറമ്പിൽ എബി ബേബി (35) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (22/11/2025) 5.15ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

weather

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത Read More…

pala

പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ

പാലാ: പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ സെൻറ് തോമസ് കത്തീഡ്രലിൻ്റെ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാലാ രൂപതാ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ സ്വർഗ്ഗപ്രവേശനത്തിന്റെ മുപ്പത്തിഒമ്പതാം വാർഷികത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും ശേഷമാണ് ഉദ്ഘാടനസമ്മേളനം നടത്തപ്പെട്ടത്. സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്റൽ കൗൺസിലും രൂപതാദ്ധ്യക്ഷൻ്റെ Read More…

kottayam

തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം :ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേളയിൽ ഉയർന്ന രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മാധ്യമപ്രവർത്തകരും വിദ്യാർഥികളും.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയിൽ ഉയർന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു. പഞ്ചായത്ത് ഭരണം പശ്ചാത്തലമാകുന്ന മലയാളത്തിലെ ക്ലാസിക് സിനിമ പഞ്ചവടിപ്പാലം മുതൽ തെരഞ്ഞെടുപ്പിൽ പൊരുതി ജയിച്ച സ്ഥാനാർത്ഥികളുടെ അവിസ്മരണീയമായ വാചകങ്ങൾ വരെ ചോദ്യങ്ങൾക്കു Read More…

kottayam

നിലനിൽക്കുന്ന വികസനം കാലഘട്ടത്തിൻ്റെ അനിവാര്യത : തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ

കോട്ടയം: വികസനത്തിൻ്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്നും, നിലനിൽക്കുന്ന വികസനം വർത്തമാന കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ പറഞ്ഞു. മാർത്തോമ്മ സഭാ വികസനദർശനം ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോവുമെന്ന് എപ്പിസ്കോപ്പാ തുടർന്നു. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം – കൊച്ചി ഭദ്രാസന തല പ്രവർത്തക സംഗമം മാങ്ങാനം മോചന ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ തീമെഥെയോസ്. ഭദ്രാസന വികസന Read More…

pala

ബിഷപ് വയലിൽ കാലഘട്ടത്തിനപ്പുറം ചിന്തിച്ച വ്യക്തി: പ്രൊഫ വി ജെ ജോസഫ്

പാലാ: കാലഘട്ടത്തിനുമപ്പുറം ചിന്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു മാർ സെബാസ്റ്റ്യൻ വയലിലെന്ന് പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അനുസ്മരിച്ചു. പാലായുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് ബിഷപ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും അഗതികൾക്കുള്ള സ്നേഹവിരുന്നുവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെയും സമുദായത്തിൻ്റെയും പുരോഗതിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ബിഷപ് വയലിലിന് സാധിച്ചു. അതിൻ്റെ ഗുണഭോക്താക്കൾ ഇന്നത്തെ Read More…

general

അടുക്കം ഗവ HSS ൽ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല

അടുക്കം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടുക്കം ഗവ HSS ൽ നടത്തിയ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല രസതന്ത്ര വിഭാഗം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ്‌ അംഗം രാജേഷ് കെ രാജു നയിച്ചു. സ്കൂൾ HM റോബിൻ ആഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് സജു TS, കോർഡിനേറ്റർ ബിന്ദുമോൾ MR ശാസ്ത്ര അദ്ധ്യാപകൻ യാസിർ സലിം അദ്ധ്യാപകർ, കുട്ടികൾ പങ്കെടുത്തു.

ramapuram

‘വിറ്റാ നോവ’ – ദേശീയ സെമിനാർ ആരംഭിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്, പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ ആരംഭിച്ചു. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും Read More…