kozhuvanal

ലോകസമാധാനത്തിനായി ‘ഒരുമയിൽ ഒന്നായി’ എന്ന സന്ദേശവുമായി കൊഴുവനാൽ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി ചിത്രരചന മത്സരം നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മത്സരം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ഹെഡ്മാസ്റ്റർ സോണി തോമസ് വിഷയാവതരണവും നടത്തി. ക്ലബ്ബ് സെക്രട്ടറി ഗോപു ജഗന്നിവാസ്, Read More…

ramapuram

രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും ‘ഇന്നോവ 2K25’

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി & ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ‘ഇന്നോവ 2K25’ നവംബർ 28 ന് കോളേജിൽ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സര പരിപാടിയിൽ +2 വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും മൂന്നാം സമ്മാനം 2501 രൂപയും ലഭിക്കും. Read More…

kottayam

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലായി നവംബർ 28 വരെയാണ് പരിശീലനം. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.

kottayam

ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം അനിവാര്യം: ജില്ലാ കളക്ടർ

കോട്ടയം : എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക് സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. ഗീതാദേവി ‘ഏകാരോഗ്യം’ എന്ന Read More…

pala

എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.

പാലാ: ഇ.കെ.നയനാർ സർക്കാരിൻ്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി തുടങ്ങി വച്ച സാമൂഹികക്ഷേമ സമാശ്വാസ പദ്ധതി ഇന്ന് വൻതോതിൽ വർദ്ധിപ്പിച്ചും കൂടുതൽ പേരിലേയ് എത്തിച്ചും രാജ്യത്തിന് മാതൃകയാക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. വീട്ടമ്മമാർക്ക് കൂടി അനുവദിച്ച പുതിയ സ്ത്രീ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ, ബ്ലോക്ക്, സ്ഥാനാർത്ഥികളെ യോഗത്തിൽ പരിചയപ്പെടുത്തി.യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.

pala

കേരളത്തിലെ സഹകരണ ജീവനക്കാർ നാളെ പണിമുടക്കും

പാലാ: സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 26 ബുധനാഴ്ച സഹകരണസംഘം ജീവനക്കാർ സംസ്ഥാന വ്യാപകമായി സംഘങ്ങൾ അടച്ചിട്ടു കൊണ്ട് പണിമുടക്കും. സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നു. സഹകരണ ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഹകരണമേഖലയോടുള്ള സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിൽ മുഴുവൻ സഹകരണ ജീവനക്കാരും സംയുക്ത മായി നടത്തുന്ന പണിമുടക്കിൽ മീനച്ചിൽ താലൂക്കിലെ എല്ലാ സഹകരണ Read More…

general

എസ് .എം . വൈ. എം. വെള്ളികുളം യൂണിറ്റിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

വെള്ളികുളം: എസ്. എം. വൈ. എം. വെള്ളികുളം യൂണിറ്റിന്റെ 2025- 2026 പ്രവർത്തന വർഷം ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അലൻ ജേക്കബ് കണിയാംകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം എസ്. എം വൈ എം.ൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. റിയാ തെരേസ് മാന്നാത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. താഴെപ്പറയുന്നവരെ പുതിയ പ്രവർത്തന വർഷത്തെ Read More…

pravithanam

അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നവംബർ 28 ന്

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് -2025 സീസൺ 2’ സംഘടിപ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ,യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ Read More…

Blog

മഹാത്മാഗാന്ധിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുസ്തക വായന ആരംഭിച്ചു

കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം Read More…

general

എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന്

എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന് (ചൊവ്വ) 5 മണിക്ക് വലവൂർ ബാങ്ക് കൺവൻഷൻ സെൻ്ററിൽ ജോസ് കെ.മാണി. എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫും വള്ളിച്ചിറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിമ്മി ടിങ്കിൾ രാജും ഉൾപ്പെടെ വാർഡ് ,ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളും കക്ഷി നേതാക്കളും പങ്കെടുക്കും.