general

O+Ve ബ്ലഡ് ആവശ്യമുണ്ട്

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സർജറിക്കുവേണ്ടി വേണ്ടി അഡ്മിറ്റായ പേഷ്യന്റിന് (അന്നക്കുട്ടി) അത്യാവശ്യമായി 4 യൂണിറ്റ് O +Ve ബ്ലഡ് ആവശ്യമുണ്ട്. കൊടുക്കാൻ കഴിയുന്നവർ ദയവായി 9605406350 ഈ നമ്പറിൽ ബന്ധപ്പെടുക.

pala

മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു

പാലാ : മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെ​ഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ് – പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യപ്രദമാണ് ക്യാമ്പിൻ്റെ തീയതി നീട്ടി വച്ചത്. ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് 50 % വും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് 20 % വും ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് 15% വും ഇളവു Read More…

general

മാഞ്ഞൂരിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലകളിലെ പക്ഷികളെ നശിപ്പിക്കും

കോട്ടയം :ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് Read More…

general

സപ്ത ദിന ക്യാമ്പ്

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠംവന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, Read More…

pala

ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം: മാർ തിയഡോഷ്യസ് മെത്രപൊലീത്ത

പാലാ : ഈ ലോകത്തിന് അനുരൂപരാകാതെ ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി, നമ്മുടെ ശരീരത്തെയും മനസ്സിനെയും ദൈവത്തിന് യാഗമായി സമർപ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമർപ്പണം ആയി മാറ്റണമെന്ന് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. പാലാ രൂപത 43 മത് ബൈബിൾ കൺവെൻഷൻ സമാപന ദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു തിരുമേനി. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യമായി നാം മുറുകെ പിടിക്കേണ്ടത്. വി. യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. Read More…

aruvithura

നിറപ്പകിട്ടോടെ ക്രിസ്തുമസ് ആഘോഷിച്ച് അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ കളർഫുൾ ആയി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്കൂളിൽ നടത്തപ്പെട്ടു. ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും ആഘോഷം കൂടുതൽ കളർഫുൾ ആക്കി. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾ സ്കൂളിന് അലങ്കാരമായി. കുട്ടി ക്രിസ്മസ് പാപ്പാമാരുടെ പ്രകടനം കുട്ടികൾക്ക് കൗതുകമായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ക്രിസ്തുമസ് പാപ്പ മത്സരം, കാർഡു നിർമ്മാണ മത്സരം, നക്ഷത്ര മത്സരം ഇവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി. ഹെഡ്മിസ്ട്രസ് ശ്രീമതി Read More…

Accident

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം

പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ 6.15 ഓടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത Read More…

pala

അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം

പാലാ: അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ കുർബ്ബാനയും ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതൽ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദിവ്യകാരുണ്യ Read More…

general

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക Read More…

aruvithura

പുൽക്കൂട്ടിലെ ആവേശം ഏറ്റെടുത്ത് യുവത്വം; അരുവിത്തുറ കോളേജിൽ ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 2025

അരുവിത്തുറ :ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ബോൺ നത്താലെ -2025 ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.വർണ്ണശബളമായ ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം ക്രിസ്മസ് കരോൾ ഗാന മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു. ചടങ്ങിൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.