general

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു.

ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ഇൻചാർജ് ആന്റണി സ്വാഗതം ആശംസിച്ചു. സിനിമോൾ തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിച്ചു.

പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, എസ്.എസ്.എൽ.സി ചെയർമാൻ പി.വി. രാധാകൃഷ്ണൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ജോൺസൺ, എച്ച്.എം ഇൻചാർജ് ജീന എന്നിവർ ആശംസകൾ അർപ്പിച്ചു.

ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണ സന്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എ.ജെ. കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *