വേലത്തുശ്ശേരി: അത്യാലിൽ പരേതനായ എ. റ്റി. തോമസിന്റെ ഭാര്യ റോസമ്മ തോമസ്(80) നിര്യാതയായി. സംസ്കാരം നാളെ (14-07-2025) തിങ്കൾ രാവിലെ 10.00 AM ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാന്നാനം തടത്തിൽ കുടുംബാഗം. മക്കൾ ജോഷി തോമസ്(കോൺഗ്രസ് വാർഡ് പ്രസിഡന്റ്, തീക്കോയി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അംഗം),ഷാന്റി, ഷിജി, ഷോജി. മരുമക്കൾ: ഷാന്റി കരോട്ടുപുള്ളോലിൽ അരുവിത്തുറ, പരേതനായ ഫിലിപ്പ് അറയ്ക്കക്കുന്നേൽ അടിവാരം,സിബി ഓലിക്കൽ അന്തീനാട്,സിബി എളംതുരുത്തിയിൽ, ഇലപ്പള്ളി.
പാറത്തോട് : പാലത്തിട്ടയിൽ രാധാകൃഷ്ണൻ (70)നിര്യാതനായി. ഭാര്യ:സുഷമ്മ കോതമംഗലം വാരപ്പെട്ടി ചെറുകരപറമ്പിൽ കുടുബാഗം. മകൻ: രാഹുൽ (വി.ഇ. ഒപാറത്തോട് ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ (ശനിയാഴ്ച) 12 ന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).