അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ഇന്റലിജൻസ് വിഭാഗം മുഖേന പൊലീസിന് ഈ വിവരം ലഭിച്ചു. തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, NIA യും, പൊലീസും ഇയാളെ ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ Read More…
കോട്ടയം: സഹപ്രവര്‍ത്തകയുടെ പ്രീതി സമ്പാദിക്കാന്‍ കുട്ടികളുടെ പുകവലിശീലത്തെ നിസ്സാരവല്ക്കരിച്ചും, പിന്തുണച്ചും പരസ്യ പ്രതികരണം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മുന്‍ മന്ത്രി എം.എം. മണിക്ക് പഠിക്കുകയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സമിതിയുടെ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയെ ന്യായീകരിച്ചും ഭരണഘടനയെ പുച്ഛിച്ചും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രസംഗത്തിന് മാറ്റുകൂട്ടാനോ കൊഴുപ്പ് കൂട്ടാനോ ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റുവാനോ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മറക്കരുത്. പാര്‍ട്ടിയുടെയോ Read More…
കോട്ടയം: കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318ബി കൺവൻഷൻ ലയൺസ് ഇന്റർനാഷനൽ മുൻ ഡയറക്ടർ വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ.കോശി അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമാ നന്ദകുമാർ, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ഡോ. സണ്ണി വി.സക്കറിയ, മുൻ ഗവർണർമാരായ പി. പി.കുര്യൻ, കെ.കെ.കുരുവിള, ജയിംസ് കെ.ഫിലിപ്പ്, സി.വി.മാത്യു, ജോർജ് ചെറിയാൻ, Read More…