poonjar

കേരളത്തിലെ ഒരു കർഷകന്റെയും കൃഷിഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കില്ല : ജോസ്.കെ മാണി

പൂഞ്ഞാർ: കേരളത്തിലെ ഒരു കർഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.

പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മേലുകാവ് വില്ലേജുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗവും സായാഹ്ന ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.സാജൻ കുന്നത്തിൻ്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറി ജോർജ്ജുകുട്ടി ആഗസ്‌തി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കൽ, ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം,

കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് മുണ്ടുപാലം, മണ്ഡലം പ്രസിഡന്റ്‌മാരായ ദേവസ്യച്ചൻ വാണിയപുര,തോമസ് കട്ടക്കൽ, ചാർളി കോശി, ഔസേപ്പച്ചൻ കല്ലങ്ങാട്ട്,സാജു പുല്ലാട്ട്, ജോഷി മൂഴിയാങ്കൽ, അഡ്വ:ഇസഡ് ജേക്കബ്,സംസ്ഥാന കമ്മറ്റിയംഗം സണ്ണി മാത്യു, റ്റിറ്റോ മേലുകാവ്, ജോസുകുട്ടി പൂവേലി,അബേഷ് അലോഷ്യസ്,റോയ്‌ വിളക്കുന്നേൽ,തങ്കച്ചൻ കാരക്കട്ട്,മിനി സാവിയോ, റെജി ഷാജി,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *