melukavu

ഇ എസ് എ കരട് വിജ്ഞാപനത്തിന് എതിരെ മേലുകാവ്‌മറ്റത്ത് സർവ്വകക്ഷിയോഗം ചേർന്നു

മേലുകാവ് മറ്റം : ജ​​​​​ന​​​​​വാ​​​​​സകേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളും തോ​​​​​ട്ട​​​​​ങ്ങ​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി റി​​​​​സ​​​​​ർ​​​​​വ് ഫോ​​​​​റ​​​​​സ്റ്റുക​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ത പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ലോ​​​​​ക പൈ​​​​​തൃ​​​​​കപ​​​​​ദ​​​​​വി പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ അ​​​​​ഥ​​​​​വാ വേ​​​​​ൾ​​​​​ഡ് ഹെ​​​​​റി​​​​​റ്റേ​​​​​ജ് സൈ​​​​​റ്റു​​​​​ക​​​​​ളും മാ​​​​​ത്ര​​​​​മേ ഇ​​​​​എ​​​​​സ്എ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തു​​​​​ള്ളൂ എ​​​​​ന്ന​​​​​താ​​​​​ണ് കേരള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്.

2018 ൽ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ദ്രലായത്തിന് കൊടുത്ത 31 വില്ലേജുകൾ ഒഴിവാക്കി 92 വില്ലേജുകൾ ഉൾപ്പെടുത്തി കൊടുത്ത റിപ്പോർട്ടിൽ ഉള്ള അപാകതകൾ പരിഹരിച്ചുകൊണ്ട് അതായത് ജന വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ, കൃഷി സ്ഥലങ്ങൾ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ൽ ഉൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

വ്യക്തമാക്കുന്ന ജി​​​​​യോ കോ​​​​​-ഓർഡി​​​​​നേ​​​​​റ്റു​​​​​ക​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഇ​​​​​എ​​​​​സ്എ വി​​​​​ല്ലേ​​​​​ജ് ഷെ​​​​​യ്പ് മാ​​​​​പ്പ് ഫ​​​​​യ​​​​​ൽ​​​​​സ് ത​​​​​യാ​​​​​റാ​​​​​ക്കി ക​​​​​ര​​​​​ട് വി​​​​​ജ്ഞാ​​​​​പ​​​​​നം അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് സെപ്റ്റംബർ 30 ന് അകം കേന്ദ്ര സർക്കാരിൽ സമർപ്പിക്കാൻ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ തയ്യാർ ആകുകയും അത് കേരളത്തിന്റെ ബ​​​​​യോ​​​​​ഡൈ​​​​​വേ​​​​​ഴ്സി​​​​​റ്റി ബോ​​​​​ർ​​​​​ഡ് സൈ​​​​​റ്റി​​​​​ൽ കൊടുക്കണം എന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

എ​​​​​ന്നാ​​​​​ൽ ജ​​​​​ന​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ, കൃഷി സ്ഥലങ്ങൾ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ൽ ഉൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല എ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ്യ​​​​​പ്പെ​​​​ടു​​​​​ത്തി കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന് റിപ്പോർട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഉദ്യോഗസ്ഥർക്ക് വ​​​​​ലി​​​​​യ വീ​​​​​ഴ്ച സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇത് ഉദ്യോഗസ്ഥ അനാവസ്ഥ മൂലം ഉണ്ടായതാണ്. മേലുകാവിൽ ചേർന്ന സർവ്വകക്ഷി യോഗം വിലയിരുത്തൽ നടത്തി.

കസ്തുരി രംഗൻ റിപ്പോർട്ട് വച്ച് മേലുകാവ് വില്ലേജിനെ പരിസ്ഥിതി ദുർബല പ്രദേശം ആക്കി മാറ്റി 10 കിലേമീറ്റർ ആകാശ അകലം വച്ച് സമീപ പഞ്ചായത്തുകളെയും ബാധിക്കും.

ഈ വിവരം അവിടെ താമസിക്കുന്നവരുടെ എതിർപ്പുകൾ മറികടക്കാൻ രഹസ്യമാക്കി വച്ചിരിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ച് അറിയണം എന്നും ഇതൊക്കെ സമീപ പഞ്ചായത്തുകൾ ആയ കടനാട്, തലപ്പലം, ഭരണങ്ങാനം, തലനാട് പാലാ,ഈരാറ്റുപേട്ട, മൂന്നിലവ്, തീക്കോയി,മുട്ടം ഉൾപ്പെടെ വിവിധ പഞ്ചായത്ത്‌ ജന പ്രതിനിധികളെ മനസിലാക്കി കൊടുക്കാനും മേലുകാവിൽ ചേർന്ന ഇ. എസ്. എ. സർവ്വകക്ഷി യോഗം തീരുമാനിച്ചു.

മേലുകാവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു സോമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേലുകാവ്‌ മറ്റം സെന്റ്‌ തോമസ് ഇടവക വികാരി ബഹു : ജോർജ് കാരംവേലിൽ അച്ഛൻ മുഖ്യ പ്രഭാഷണം നടത്തി.

മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ മെമ്പർ ജെറ്റോ ജോസ്,ജെയിംസ് മാത്യു തെക്കേൽ, താഷ്കെന്റ് പൈകട, അനൂപ് കുമാർ, T. J. ബെഞ്ചമിൻ, ജോസ് കുട്ടി വട്ടകാവുങ്കൽ, അലക്സ്‌ T ജോസഫ്, S,N, D, P, ശാഖ പ്രസിഡണ്ട് ഷാജി പുത്തൻപുരയിൽ, അലക്സ്‌ കുഴി ക്കപ്ലാക്കൽ, അനിൽ p s. പൊട്ടംമുണ്ടയ്ക്കൽ, ജോയി സ്‌കറിയ,ജോസ്കുട്ടി ജോസഫ്, ബെന്നി കൊച്ചുപറമ്പിൽ, ജോർജ് കുട്ടി വട്ടക്കാനയിൽ, റ്റിറ്റോ മാത്യു, അനിൽ കള്ളികാട്ട്, സിബി മൂക്കൻത്തോട്ടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *