മുണ്ടക്കയം: പുത്തൻ പുരയ്ക്കൽ ദിനേശൻ (64 ) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30 ന് വണ്ടൻപതാൽ ഫിലദൽഫ്യാ സെമിത്തേരിയിൽ. ഭാര്യ: കണ്ണാട്ട് കുടുംബാംഗം ഉഷ. മക്കൾ: അനന്തു , ആര്യ.
കൊണ്ടൂർ : കരീത്ര ബേബി ജോസഫ് (63) നിര്യാതനായി. മൃതശരീരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൂഞ്ഞാർ: പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖാ സ്ഥാപക പ്രസിഡൻ്റ്, പൂഞ്ഞാർ 108-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിഷ, നിബു (എച്ച്.ആർ മാനേജർ പോപ്പുലർ മാരുതി കോട്ടയം), നിൽഡാ മരുമക്കൾ: ജോഷി കുടിലുംമറ്റത്തിൽ പയപ്പാർ, പ്രീനു കുന്നേൽപറമ്പിൽ ആർപ്പൂക്കര, അരുൺ നികർത്തിയിൽ ചേർത്തല.