മേലുകാവ് : അരിപ്പാറയിൽ നന്ദിനി കുമാരൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ആശ, അനീഷ്, അനൂപ് ( സെക്രട്ടറി സിപിഐ എം കാഞ്ഞിരംകവല ബ്രാഞ്ച്). മരുമക്കൾ : ഷിജു, സിന്ധു.
അരുവിത്തുറ : അൽഫോൻസാ നഗർ ചാലവീട്ടിൽ അച്ചാമ്മ തോമസ് (68 ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (23-09-2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു. കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് Read More…