general

ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകൻ ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന്

ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി, ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്.

ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും.

വൈകിട്ട് 4നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ.ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *