കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപത്തിയൊന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചു പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി.
ഫൗണ്ടേഷൻ രക്ഷാധികാരി മന്ത്രി മോൻസ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കെ ആർ നാരായണൻ്റെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ മാതൃക ഭരണാധികാരികൾക്കു മാർഗ്ഗദർശനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസ് തൊട്ടിയിൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി തോമസ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, വിവേക് പി വി, കെ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.





