Blog

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി

വെള്ളികുളം: മാതാവിൻ്റെ ജപമാല മാസത്തോടനുബന്ധിച്ച് വെള്ളികുളം പള്ളിയിൽ ഒരു മാസമായി നടത്തിവരുന്ന ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി.ഇടവകയിലെ എല്ലാ കുടുംബങ്ങളിലും മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്‌ഠിച്ച് ജപമാല പ്രാർത്ഥന നടത്തി.സമാപനത്തോടനുബന്ധിച്ച് ഇടവകയിലെ പതിമൂന്നു വാർഡുകളിൽ നിന്നും ദേവാലയത്തിലേക്ക് ആഘോഷമായ ജപമാല റാലി നടത്തി.

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ജപമാല പ്രാർത്ഥന ചൊല്ലിയും മരിയഗീതം ആലപിച്ചും നടത്തിയ ജപമാല റാലി ഏറെ ആകർഷകമായിരുന്നു. അലങ്കരിച്ച വാഹനത്തിൽ വിശുദ്ധരുടെയും മാതാവിൻ്റെയും ടാബ്ലോയും വർണ്ണാഭമായ വേഷവിധാനവും റാലിയെ ആകർഷകമാക്കി മാറ്റി.

ഫാ.ജോർജ് കാരാംവേലിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു മരിയൻ സന്ദേശം നൽകി. മികച്ച ജപമാല റാലിക്ക് ജെറീക്കോ ,താബോർ പാലസ്തീന എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഫാ.ജോർജ് കാരാം വേലിൽ മികച്ച റാലിക്ക് ക്യാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും വിതരണം ചെയ്തു. ജപമാല റാലിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.

വികാരി ഫാ.സ്കറിയ വേകത്താനം ,ചാർലി കൊല്ലിക്കൊളവിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ബിജു മുതലക്കുഴിയിൽ, ലാൽ ചെറുശേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *