mundakkayam

മിന്നും വിജയം കരസ്ഥമാക്കി മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂൾ

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ മിന്നും വിജയം കരസ്ഥമാക്കി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി. സ്കൂൾ. ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പും പൊതു വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രവർത്തി പരിചമേളയിൽ പങ്കെടുത്ത 10 ഇനങ്ങളിൽ 1 ഫസ്റ്റും എ ഗ്രേഡും , 4 സെക്കണ്ട് എ ഗ്രേഡും ഉൾപ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഏ ഗ്രേഡ് നേടി 67 പോയിന്റുമായി ആണ് ഈ മികച്ച വിജയം നേടിയത്.
ബാംബൂ പ്രോഡക്റ്റിൽ ഒന്നാം സ്ഥാനവും, ഗുഡ് കാർവിങ്, മെറ്റൽ ഷീറ്റ് വർക്ക്, ബുക്ക് ബൈയിന്റിംഗ്, പോട്ടറി പെയിന്റിംഗ് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടി.

കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ 72 ഓളം സ്കൂളുകളോട് മത്സരിച്ചാണ് പൊതുവിഭാഗത്തിൽ മൂന്നാം സ്ഥാനവും ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയത്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ആയി 72 കുട്ടികൾ മാത്രം പഠിക്കുന്ന ഈ ഗവൺമെന്റ് സ്കൂൾ 500 ൽ അധികം കുട്ടികൾ പഠിക്കുന്ന എയ്ഡഡ് , അൺ എയ്ഡഡ്സ് കൂളുകളോട് മത്സരിച്ചാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.

കുട്ടികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ളതും ചിട്ടയായ പരിശീലനവും രക്ഷിതാക്കളുടെ നല്ല സഹകരണവും കൊണ്ടാണ് ഈ മികച്ച നേടുവാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *