poonjar

പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂഞ്ഞാർ തെക്കേക്കരയെ ഒഴിവാക്കണം

പൂഞ്ഞാർ: പരിസ്ഥിതിലോല മേഖലയിൽ നിന്ന് പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് കർഷക പ്രതിഷേധ മാർച്ചും ധർണയും നടത്തി. കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

2011 മുതൽ തുടരുന്ന ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഏഴാം കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയ പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പൂർണമായി ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സുഗതൻ, ഏരിയ സെക്രട്ടറി എൻ. ഹരിഹരൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം രമേഷ് വെട്ടിമറ്റം, മേഖലാ സെക്രട്ടറി പി.വി. വിജേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *