pala

ടെക് ക്വസ്റ്റ് – 2026 ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്തു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് സീസൺ 3’ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി നൂറുകണക്കിന് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്വിസ് മത്സരം വിദ്യാഭ്യാസ മേഖലയിൽ ഇതിനോടകം തന്നെ തരംഗമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്കൂളിലെ ഐ. ടി. ലാബിലേക്ക് 5 കമ്പ്യൂട്ടറുകൾ തന്റെ എം.പി. ഫണ്ടിൽ നിന്നും അനുവദിക്കുന്നതായി പ്രഖ്യാപിച്ചു.

ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഇരുവിഭാഗങ്ങളിലെയും ടീമുകൾക്ക് യഥാക്രമം 5000, 3000 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, 5 മുതൽ 10 വരെ സ്ഥാനങ്ങളിൽ എത്തിയ ഇരുവിഭാഗങ്ങളിലെയും ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 500 രൂപ വീതം ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയും, സിനിമ നിർമാതാവുമായ ഡോ. ലിസി കെ. ഫെർണാണ്ടസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഹൈസ്കൂൾ വിഭാഗം വിജയികൾ

1)അജിൻ ജയചന്ദ്രൻ,ആദിൻ ജയമോൻ (സെന്റ് സെബാസ്റ്റ്യൻസ് HSS കടനാട് )
2)അദ്വൈത് സുരേഷ് , നന്ദഗോപൻ ആർ ജി (മദർ തെരേസ HS മുഹമ്മ)
3)അന്ന സജി, ആര്യൻ പ്രദീപ് (ഹോളി ക്രോസ് HSS ചേർപുങ്കൽ)
4)സഞ്ചയ് അനിൽകുമാർ ,ഹാമൽ ഷൈജു വർഗ്ഗീസ് (MDSHSS കോട്ടയം)

ഹൈസ്കൂൾ വിഭാഗം പ്രോത്സാഹന സമ്മാനം നേടിയവർ

1)സെന്റ് ജോസഫ്സ് HSS കരിമണ്ണൂർ
2)VSAM GHS പറവൂർ
3) സെന്റ് തോമസ് HSS പാല
4)സെന്റ് തോമസ് HS തുടങ്ങനാട്
5)സെന്റ് ആഗ്നസ് HS മുട്ടുചിറ
6)സെന്റ് മേരിസ് GHSS പാല

യു. പി. വിഭാഗം വിജയികൾ

1)ദിയ റാഹേൽ ഷാജി ,ആൽഫിൻ അനസ് (സെന്റ് തോമസ് HSS എരുമേലി)
2)ഡിയോൺ കെ ജോബിൻ , അനയ് കൃഷ്ണ ബിനിഷ് (LFHS ചെമ്മലമറ്റം)
3)ഗൗരി പി സുനിൽ , അർണോൾഡ് ജെയിംസ്, (സെന്റ് സെബാസ്റ്റ്യൻസ് UPS തൊടുപുഴ)
4)നോയൽ ബിനു , സാവിയോ മൈക്കിൾ (സെന്റ് മേരിസ് HSS ഭരണങ്ങാനം)

യു. പി. വിഭാഗം
പ്രോത്സാഹന സമ്മാനം നേടിയവർ

1)Govt UPS അളനാട്
2)സെന്റ് ആന്റണിസ് HSS പ്ലാശനാൽ
3)സെന്റ് പോൾസ് HSS വലിയകുമരമംഗലം
4)GHS കാഞ്ഞിരമറ്റം
5)സെന്റ് മേരിസ് GHS കുറവിലങ്ങാട്
6)സെന്റ് ജോസഫ്സ് HS മുത്തോലി

Leave a Reply

Your email address will not be published. Required fields are marked *