general

രാമപുരം ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ കുറുമണ്ണ് സെന്റ്.ജോൺസ് ഹൈസ്കൂൾ സുവർണ്ണവിജയം നേടി

കുറുമണ്ണ്: രാമപുരം ഉപജില്ല സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. യോഗ ചാമ്പ്യൻഷിപ്പിൽ സ്കൂളിന് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു. ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ പെൺകുട്ടികൾക്കും സബ്ജൂനിയർ പെൺകുട്ടികൾക്കും ഒന്നാം സ്ഥാനം ലഭിച്ചു. ജൂനിയർ ആൺകുട്ടികൾ, സബ്ജൂണിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി.

വോളിബോൾ മത്സരങ്ങളിൽ ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ പെൺകുട്ടികൾഎന്നിവർക്ക് ഒന്നാം സ്ഥാനവും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ഫുട്ബോളിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സീനിയർ ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു.ചെസ്സ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

മിലിയ ജോൺസൺ (ഫുട്ബോൾ), ഐൻ റോസ് നിഥിൻ (വോളിബോൾ), ഗൗരിചന്ദ്ര മജു (യോഗ), ജൂലിയറ്റ് റോസ് അൽജോ (യോഗ) എന്നീ കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

വിജയികൾക്ക് സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറ മെഡലുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് സുബി തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ്, സീനിയർ അസിസ്റ്റന്റ് ബിനു എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം, ഷെറിൻ സാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *