പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി ലീലാമ്മ കുര്യാക്കോസിന് (76) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം.
ഇന്നലെ രാത്രി 10.30 യോടെ പാലാ 12- ാം മൈൽ ഭാഗത്തു വച്ചു നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു വീണു അതിഥി തൊഴിലാളി ഒറീസ്സ സ്വദേശി ബുല്ല സഹോയ്ക്ക് ( 37 ) പരുക്കേറ്റു.





