അയർക്കുന്നം: വിദ്യാർത്ഥികളിൽ ഭക്ഷണവൈവിധ്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ വിവിധതരം ഭക്ഷണവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. നാടൻ പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, വിവിധതരം ലഘുഭക്ഷണങ്ങൾ എന്നിവ മേളയുടെ ആകർഷണമായി.സ്കൂൾ മാനേജർ ഫാ അനിൽ കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രെസ് ജിൻസി സേവ്യർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര,
അധ്യാപകരായ മരിയ ജോസഫ്,സാനിമോൾ മാത്യു, ,മെർലിൻ ബാബു ,അലൻ ആന്റണി,സിറിൽ ജോർജ്,അക്ഷയ് മാത്യു,ബിനിജ ജോസഫ്,സൗമ്യ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.





