general

ബാറുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തത് ഉചിതമായ നടപടി; മന്ത്രിക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

19-കാരന് മദ്യം നല്‍കിയ മൂന്ന് ബാറുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത നടപടി ഉചിതമെന്നും എക്‌സൈസ് മന്ത്രിക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ നേരുന്നതായും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

കുട്ടികള്‍ക്ക് മദ്യം നല്കുന്ന മദ്യശാലകള്‍ക്കെതിരെ സര്‍ക്കാര്‍ കാണിച്ച ചടുലതയും ദൃഢനിശ്ചയവും മാതൃകാപരമാണ്. ഇത്തരം നടപടികള്‍ പൊതുജനങ്ങളുടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും. സമാനമായ നിയമലംഘനങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെയും മുഖം നോക്കാതെ ഇതേ മാതൃകയില്‍ നടപടി സ്വീകരിക്കണം.

പ്രതികളുടെ സാമ്പത്തിക ഭദ്രതയുടെ മറവിലോ, സ്വാധീനങ്ങളിലോ നിയമനടപടികളില്‍ പഴുതുണ്ടാകാതെ നോക്കേണ്ടത് എക്‌സൈസ്-പോലീസ്-വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ പാളിച്ചയുണ്ടായാല്‍ വിശ്വാസ്യത നഷ്ടപ്പെടും, കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി തട്ടിപ്പാണെന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖയുടെ പ്രതികരണം അനവസരത്തിലുള്ളതാണ്. അധികാരമോ, മേല്‍ക്കോയ്മയോ നഷ്ടപ്പെട്ടതില്‍ നിന്നുണ്ടാകുന്ന ജല്പനങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെപ്പോലും വെറുതെ വിടാത്ത ഇവര്‍ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം ”ബൂമറാങ്ങ്” പോലെ തിരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *