പ്ലാശനാൽ: തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം 11 ന് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷിബി ജോസഫ്, ഈരുരിക്കൽ അദ്ധ്യക്ഷത വഹിക്കും.
വെള്ളികുളം: കേരള ക്രൈസ്തവ സഭയിലെപ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി, പിതൃവേദി & മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു.ക്രൈസ്തവർ പുണ്യ ദിനമായി ആചരിക്കുന്ന ദിനമാണത്. കടമുള്ള ദിവസമായതിനാൽ എല്ലാ സഭാവിശ്വാസികളും മതപരമായ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ കേരളത്തിലെ ന്യൂനപക്ഷസമുദായമായ ക്രൈസ്തവരുടെ ഈ ആവശ്യം അധികാരികൾ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജോജോ തുണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. വർക്കിച്ചൻ മാന്നാത്ത്, ജിബി തോട്ടപ്പള്ളിൽ, സാജൻ ആനക്കുഴിയിൽ, Read More…
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം Read More…
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. Read More…