poonjar

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ ‘പവർ ക്വിസ്’ സംഘടിപ്പിച്ചു

പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റും കെ.എസ്.ഇ.ബി. എഞ്ചിനീയേഴ്സ് അസോസിയേഷനും സംയുക്തമായി ‘പവർ ക്വിസ്’ സംഘടിപ്പിച്ചു.

വിവിധ വിഭാഗങ്ങളിൽ നിന്നായി 52 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ആദിത്യ അജിത് (S3 EC) ഒന്നാം സ്ഥാനവും, ആര്യദത്ത് എസ്. എൽ. (S7 CSE) രണ്ടാം സ്ഥാനവും നേടി.വിജയികൾ ജില്ലാതല പവർ ക്വിസ് മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്, ഇ.ഇ.ഇ. ഡിപ്പാർട്ട്‌മെന്റ് മേധാവി ഷൈൻ പി. ജെയിംസ്, ആതിര വി പിള്ള , ജിഷ മോൾ സി. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *