erattupetta

ഇ.എസ്.എ കരട് വിജ്ഞാപനം ജനങ്ങളുടെ ആശങ്ക അകറ്റണം :വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇ.എസ്.എ പരിധിയിൽ വരുന്നതാണോ എന്ന് പുനപരിശോധന നടത്തണമെന്ന് വെൽഫെയർ പാർട്ടി പൂഞ്ഞാർ നോർത്ത് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനവാസ മേഖലകളും കൃഷിഭൂമികളും പൂർണമായും ഒഴിവാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു .മണ്ഡലം പ്രസിഡൻ്റ് ഹസീബ് വെളിയത്ത് സെക്രട്ടറി വി.എം ബാദുഷ, ട്രഷർ കെ. എ സാജിദ്, യുസഫ് ഹിബ, ഫിർദൗസ് റെഷീദ്, വി.എം ഷെഹീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *